റായ്പൂർ: കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ നിന്നും കണ്ടെടുത്ത ശിവലിംഗത്തെ അധിക്ഷേപിച്ച് പരാമർശം നടത്തിയ ആൾ അറസ്റ്റിൽ. സന്ന സ്വദേശി ഇൻതിയാത് ഖാൻ ആണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തിലൂടെയാണ് ശിവലിംഗത്തെ അധിക്ഷേപിച്ച് ഇയാൾ പരാമർശങ്ങൾ നടത്തിയത്.
ഗ്യാൻവാപി മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തിന്റെ ഫോട്ടോ പോസ്റ്റ്‌ചെയ്തുകൊണ്ടായിരുന്നു ഇൻതിയാത് മോശം പരാമർശം നടത്തിയത്. അധിക്ഷേപിച്ചുകൊണ്ടുള്ള സമൂഹമാദ്ധ്യമ പോസ്റ്റുകൾ കണ്ടവരാണ് ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. തുടർന്ന് കേസ് എടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. നിരവധി പേരാണ് ഇൻതിയാതിനെതിരെ പോലീസിൽ പരാതിയുമായി സമീപിച്ചത്.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295എ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. ശിവലിംഗത്തെ അപമാനിച്ച് പരാമർശം നടത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം മറ്റൊരാൾക്കെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments