തിരുവനന്തപുരം : കെഎസ്ആർടിസി ബസിനുളളിൽ നഗ്നതാ പ്രദർശനം നടത്തിയതിന് ഇറക്കി വിട്ടതോടെ മറ്റൊരു വാഹനത്തിലെത്തി കല്ലേറ്. തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുൻ കോൺഗ്രസ് വാർഡ് മെമ്പർ മണിക്കുട്ടനാണ് നഗ്നതാ പ്രദർശനം നടത്തിയത്. സംഭവത്തിൽ മണിക്കുട്ടനെ പോലീസ്റ്റ് ചെയ്തു.
ബസിനകത്ത് വെച്ച് മുണ്ടഴിച്ച് കൈയ്യിൽ പിടിച്ച് ബഹളം വെച്ചതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. ബസിലെ യാത്രക്കാരുടെ പരാതിയെ തുടർന്ന് ഇയാളെ ഇറക്കിവിടുകയായിരുന്നു. ഇതിന്പിന്നാലെ ബൈക്കിൽ കയറിവന്ന മണിക്കുട്ടൻ ബസിന് നേരെ കല്ലെറിയുകയായിരുന്നു.
വില്ലേജ് ഓഫീസിന് മുന്നിൽ വെച്ചായിരുന്നു അക്രമം. കല്ലേറിൽ കണ്ടക്ടർ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
Comments