ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധം; നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഹർജി; കേസ് തട്ടികൂട്ടി അവസാനിപ്പിക്കാൻ നീക്കമെന്ന് ആരോപണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധ ബന്ധം; നടിയെ ആക്രമിച്ച കേസിൽ സർക്കാരിനെതിരെ ഹർജി; കേസ് തട്ടികൂട്ടി അവസാനിപ്പിക്കാൻ നീക്കമെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2022, 03:43 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ വീണ്ടും ഹർജി. കേസ് അട്ടിമറിക്കാനും അവസാനിപ്പിക്കാനുമാണ് നീക്കമെന്ന് ആക്രമിക്കപ്പെട്ട നടി ഹർജിയിൽ പറയുന്നു.

കേസ് അവസാനിപ്പിക്കാൻ അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുണ്ട്. വളരെ പെട്ടെന്ന് കേസ് അവസാനിപ്പിച്ച് കുറ്റപത്രം നൽകാനാണ് ശ്രമം. അന്തിമ റിപ്പോർട്ട് തട്ടിക്കൂട്ടി നൽകാൻ നീക്കം നടക്കുന്നു. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. തനിക്ക് നീതി നിഷേധിക്കപ്പെടുമോയെന്ന് സംശയിക്കുന്നു. കേസിൽ പ്രധാനപ്പെട്ട പല നടപടികളും പൂർത്തിയാകാതെ അവസാനിപ്പിക്കുന്നത് കേസന്വേഷണം അട്ടിമിറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നാണ് ഹർജിയുടെ ഉള്ളടക്കം..

കീഴ്‌ക്കോടതി ജഡ്ജിക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്ന് സംശയിക്കുന്നതായും നടി ഹർജിയിൽ ആരോപിച്ചു. ജൂഡീഷ്യൽ കസ്റ്റഡിയിലുള്ള ദൃശ്യം ചോർന്നതിൽ ഉത്തരവാദിത്വം കോടതിക്കാണ്. കുറ്റക്കാരെ കണ്ടെത്താൻ കോടതി ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഭരണമുന്നണിയും ദിലീപും തമ്മിൽ അവിശുദ്ധബന്ധമുണ്ട്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയില്ല. ചോദ്യം ചെയ്യാനുള്ള നീക്കത്തിന് തടയിട്ടു. അഭിഭാഷകന്റെ രാഷ്‌ട്രീയ ബന്ധമാണ് ഇതിന് കാരണം.

മെമ്മറികാർഡ് പരിശോധനയ്‌ക്ക് അയക്കാനും നടപടിയെടുത്തില്ല. കേസ് അട്ടമിറിക്കാൻ ദിലീപിന്റെ അഭിഭാഷകർ കൂട്ടുനിന്നുവെന്നതിന് തെളിവുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നത്. മൊബൈൽ ഫോൺ മുംബൈയിലേക്ക് കൊണ്ടുപോയ നാല് അഭിഭാഷകരുടെ പേരുൾപ്പെടെ കോടതിയിൽ സമർപ്പിച്ചതാണ്. ഇവരെ ചോദ്യം ചെയ്യണമെന്ന് കോടതിയെ അറിയിച്ചതിന് ശേഷം അതിൽ നിന്നും പിൻവാങ്ങി കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തിടുക്കമിടുന്നത് ചില ഇടപെടലുകളുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഹർജിയിൽ പറയുന്നു.

നീതിക്കായി കോടതിയെ സമീപിക്കുകയല്ലാതെ തനിക്ക് മറ്റ് മാർഗമില്ലെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. ആരോപണ വിധേയരായ അഭിഭാഷകരെ ഉൾപ്പെടെ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടി ഹൈക്കോടതിയെ സമീപിച്ചത്. ഹർജി വരുന്ന ദിവസം ഹൈക്കോടതി പരിഗണിക്കും.

 

Tags: High CourtDileepactress attack casedileep case
ShareTweetSendShare

More News from this section

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Latest News

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies