മൂന്ന് സിക്‌സറുകളിൽ കളി തീർത്ത് ഡേവിഡ് മില്ലർ; ഗുജറാത്ത് ഫൈനലിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മൂന്ന് സിക്‌സറുകളിൽ കളി തീർത്ത് ഡേവിഡ് മില്ലർ; ഗുജറാത്ത് ഫൈനലിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2022, 11:47 pm IST
FacebookTwitterWhatsAppTelegram

മുംബൈ: അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 16 റൺസ്. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ഓവറിൽ മൂന്ന് കൂറ്റൻ സിക്‌സറുകൾ ഗ്യാലറിയിലേക്കേ് പായിച്ച് ഡോവിഡ് മില്ലർ കളി തീർത്തു. ആദ്യമായി ഐപിഎൽ കളിക്കാനെത്തിയ ഗുജറാത്ത് ടൈറ്റൻസ് 7 വിക്കറ്റ് ജയത്തോടെ ഫൈനലിൽ. കളി തോറ്റുവെങ്കിലും ഫൈനലിൽ എത്താൻ രാജസ്ഥാൻ റോയൽസിന് ഒരു അവസരം കൂടിയുണ്ട്.

ടോസ് നേടിയ ഗുജറാത്ത് എതിർ ടീമിനെ ബാറ്റിങ്ങിനയച്ചു. ബാറ്റിങ് തുടങ്ങിയ റോയൽസിന് തുടക്കം തന്നെ തിരിച്ചടിയേറ്റു. യാഷാസ്വി ജെയ്‌സ്വാൾ(3) ആണ് ആദ്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ, ജോസ് ബട്ട്‌ലർ എന്നിവർ ചേർന്ന് 68 റൺസ് നേടി. ജോസ് ബട്ട്‌ലറുടെ ഉജ്വല ബാറ്റിങ്ങാണ് രാജസ്ഥാന് തുണയായത്.

ആദ്യം മെല്ലെപ്പോക്കിലൂടെ ബാറ്റിങ് ആരംഭിച്ച ബട്ട്‌ലർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചാണ് ടീമിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. 56 പന്തുകളിൽ നിന്ന് അദ്ദേഹം 89 റൺസെടുത്താണ് പുറത്തായത്. ബട്ട്‌ലർ 12 ഫോറും രണ്ട് സിക്‌സറുകളും നേടി ഇന്നിങ്‌സ് കുറ്റമറ്റതാക്കി. 26 പന്തുകളിൽ നിന്ന് സഞ്ജു 47 റൺസ് നേടി. മൂന്ന് സിക്‌സറുകളും അഞ്ച് ബൗണ്ടറിയുമാണ് സഞ്ജു വേഗത്തിൽ അടിച്ചു കൂട്ടിയത്. മലയാളി താരം ദേവ്ദത്ത് പടിക്കല(28)ാണ് മറ്റൊരു പ്രധാന സ്‌കോറർ. പടിക്കൽ രണ്ട് വീതം സിക്‌സറുകളും ബൗണ്ടറിയും നേടി. നിശ്ചിത ഓവറിൽ 6 വിക്കറ്റിന് 188 ആയിരുന്നു രാജസ്ഥാൻ റോയൽസിന്റെ സ്‌കോർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് രണ്ടാമത്തെ പന്തിൽ തന്നെ ആദ്യ വിക്കറ്റ് വീണു. വൃദ്ധിമാൻ സാഹ(0) ആണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ മാത്യുവെയ്ഡും ശുഭ്മാൻ ഗില്ലും ചേർന്ന് കരകയറ്റി. ഇരുവരും ചേർന്ന് 72 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ശുഭ്മാൻ ഗിൽ(35) നന്നായി ബാറ്റ് ചെയ്യുന്നതിനിടെ റണ്ണൗട്ടാവുകയായിരുന്നു. അധികം വൈകും മുമ്പേ വെയ്ഡ്(35) പുറത്തായി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും ഒത്തു ചേർന്നപ്പോൾ കാര്യങ്ങൾ ഗുജറാത്തിന് എളുപ്പമായി. ഇരുവരും ചേർന്നുളള അപരാജിത കൂട്ടുകെട്ടിൽ 106 റൺസ് പിറന്നു. ഡേവിഡ് മില്ലർ(68) റൺസ് നേടിയത് 38 പന്തുകളിൽ നിന്നായിരുന്നു. ദക്ഷിണാഫ്രിക്കൻ താരം 5 സിക്‌സറുകളും 3 ബൗണ്ടടറിയും അടിച്ചാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. പാണ്ഡ്യ(40) റൺസുമായി മില്ലർക്കൊപ്പം അവസാനം വരെ ക്രീസിൽ നിലയുറപ്പിച്ചു.

Tags: rajasthan royalsIPL 2022Gujarat Titansfinaldavid miller
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

Latest News

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies