പെട്രോൾ ലിറ്ററിന് 420 രൂപ, ഡീസൽ 400; ശ്രീലങ്കയിൽ ഇന്ധനത്തിന് 'തീപ്പിടിക്കുന്നു'
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പെട്രോൾ ലിറ്ററിന് 420 രൂപ, ഡീസൽ 400; ശ്രീലങ്കയിൽ ഇന്ധനത്തിന് ‘തീപ്പിടിക്കുന്നു’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2022, 12:12 pm IST
Facebook
Twitter
WhatsAppTelegram

സാമ്പത്തിക പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ രാഷ്‌ട്രീയ അശാന്തിയുടെ തീ ആളിക്കത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വിപണിയും കത്തിയെരിയുകയാണ്. അതിനിടെ ദ്വീപ് രാഷ്‌ട്രത്തിലെ ഇന്ധനവില റെക്കോർഡ് ഉയരത്തിലെത്തി. ശ്രീലങ്കയിൽ ചൊവ്വാഴ്ച പെട്രോൾ വില 24.3 ശതമാനം വർധിപ്പിച്ചു. ഡീസൽ വിലയിൽ 38.4 ശതമാനം വർധനവുണ്ടായി. ശ്രീലങ്കയിൽ ഇന്ധനവില ഇത്രയധികം വർധിച്ചിട്ടില്ലെന്ന് രാജ്യത്തെ സാമ്പത്തികവിദഗ്ധർ പറയുന്നു.

ഏപ്രിൽ 19ന് ശേഷം ശ്രീലങ്കയിൽ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിക്കുന്നത്. പുതിയ വർദ്ധനയോടെ ശ്രീലങ്കയിൽ ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒക്ടെയ്ൻ 92 പെട്രോളിന് ഇപ്പോൾ ലിറ്ററിന് 420 രൂപയും ഡീസൽ വില 400 രൂപയിലുമെത്തി. ശ്രീലങ്കയിലെ എനർജി റെഗുലേറ്ററായ സിലോൺ പെട്രോളിയം കോർപ്പറേഷന്റെ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇന്ധനവില വർധിപ്പിക്കാൻ തീരുമാനിച്ചത്.

പെട്രോൾ വില ഒറ്റയടിക്ക് 82 രൂപയും ഡീസലിന് 111 രൂപയുമാണ് വർധിപ്പിച്ചത്. പുതിയ വില ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് ശ്രീലങ്കൻ ഊർജ മന്ത്രി കാഞ്ചന വിജശേഖര ട്വിറ്ററിൽ അറിയിച്ചു. അതേസമയം ഇന്ധനവില വർധിച്ചതിനാൽ ഇനി മുതൽ ഓട്ടോകൾക്ക് ആദ്യത്തെ ഒരു കിലോമീറ്റർ യാത്രയ്‌ക്ക് 90 രൂപ മിനിമം നിരക്ക് നൽകേണ്ടിവരുമെന്ന് ശ്രീലങ്കയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു. അതിനുശേഷം ഓരോ കിലോമീറ്ററിനും യാത്രക്കാരൻ 80 രൂപ നൽകണം.

വാഹനങ്ങളുടെ നിരക്ക് അസാധാരണമായി വർധിച്ചതിനാൽ പല കമ്പനികളും തങ്ങളുടെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ധനവില കുതിച്ചുയരുന്നതിന് പിന്നിൽ വിതരണത്തിന്റെ കുറവാണെന്ന് ശ്രീലങ്കൻ സാമ്പത്തിക വിദഗ്ധർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന പ്രതിസന്ധി കാരണം ശ്രീലങ്കയിലെ വിവിധ പെട്രോൾ പമ്പുകളിൽ സാധനങ്ങൾ വാങ്ങുന്നവരുടെ നീണ്ട ക്യൂവിന്റെ ചിത്രങ്ങളാണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്.

 

Tags: fuel pricesrilanka crisisKanchana Wijesekera
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies