വാടകയിൽ കുടിശ്ശിക വരുത്തി ബാങ്ക് അധികൃതർ; ബാങ്ക് ശാഖ 'ജപ്തി' ചെയ്ത് കെട്ടിട ഉടമ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാടകയിൽ കുടിശ്ശിക വരുത്തി ബാങ്ക് അധികൃതർ; ബാങ്ക് ശാഖ ‘ജപ്തി’ ചെയ്ത് കെട്ടിട ഉടമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 03:16 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: വാടക കുടിശ്ശിക അടയ്‌ക്കാത്തിനെ തുടർന്ന് കെട്ടിട ഉടമ കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖ അടപ്പിച്ചു. ജപ്തി ചെയ്തും മറ്റ് കെട്ടിടങ്ങൾ അടപ്പിച്ചുമുള്ള നടപടികൾ സാധാരണയായി ബാങ്ക് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ ബാങ്കിനെ ലോക്കിലാക്കിയത്. മീററ്റിലെ സകോതിയിലുള്ള ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്കാണ് കെട്ടിട ഉടമ അടപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ എട്ട് വർഷത്തോളമായി ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയായ കിരൺപാൽ സിംഗും ബാങ്കധികൃതരും തമ്മിൽ തർക്കം തുടരുകയാണ്. ഒടുവിൽ വാടക കുടിശ്ശിക അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ചയായിരുന്നു ഉടമ ബാങ്ക് അടപ്പിച്ചത്.

മുഴുവൻ വാടക തുകയും ലഭിച്ചാൽ മാത്രമേ തുറന്നു നൽകൂവെന്ന് കിരൺപാൽ വ്യക്തമാക്കി. ഒടുവിൽ ബാങ്ക് മാനേജർ കയ്യും കാലും പിടിച്ചതോടെ പണം മുഴുവൻ അടയ്‌ക്കാതെ തന്നെ തുറന്നു നൽകാൻ കെട്ടിട ഉടമ തയ്യാറായി.

2007ലാണ് ബാങ്ക് പ്രവർത്തിക്കുന്നതിനായി കെട്ടിടം വാടകയ്‌ക്ക് നൽകിയത്. വർഷങ്ങൾ പിന്നിടുമ്പോൾ വാടക തുക വർധിപ്പിക്കുന്ന സ്ഥാനത്ത് വാടക തുക കുറയ്‌ക്കുകയാണ് ബാങ്ക് ചെയ്തതെന്നും ഉടമ ആരോപിച്ചു. കൃത്യമായി വാടക നൽകാറില്ലെന്നും ആരോപണമുണ്ട്. നിലവിൽ ജില്ലാ കോ-ഓപ്പറേറ്റീവ് ബാങ്ക് വീണ്ടും തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്.

 

Tags: bankmeerutCo-Operative Bankrent
Share
Tweet
SendShare

More News from this section

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

Latest News

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies