ലൈംഗിക തൊഴിൽ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി; പ്രായപൂർത്തിയായവർക്ക് ലൈംഗിക തൊഴിലാളിയാകാം, പോലീസ് കേസെടുക്കുകയോ ഇടപെടുകയോ ചെയ്യരുതെന്നും കോടതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈംഗിക തൊഴിൽ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി; പ്രായപൂർത്തിയായവർക്ക് ലൈംഗിക തൊഴിലാളിയാകാം, പോലീസ് കേസെടുക്കുകയോ ഇടപെടുകയോ ചെയ്യരുതെന്നും കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 04:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ലൈംഗിക തൊഴിൽ പ്രൊഫഷണലായി അംഗീകരിച്ച് സുപ്രീം കോടതി. ലൈംഗിക തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയോ അവരിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകി. വേശ്യാലയ നടത്തിപ്പ് നിയമവിരുദ്ധമാണെങ്കിലും ലൈംഗിക തൊഴിലാളികൾക്കെതിരെ നടപടി പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. നിയമത്തിന് കീഴിൽ സെക്സ് വർക്കർമാർക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എൻ നാഗേശ്വര റാവുവിന്റെ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

ലൈംഗിക തൊഴിലിന് നിയമസാധുത നൽകിക്കൊണ്ടുള്ളതാണ് ഉത്തരവ്. നിയമത്തിന്റെ തുല്യ സംരക്ഷണം ലൈംഗിക തൊഴിലാളികൾക്കും വേണം. പ്രായപൂർത്തിയായവർക്ക് സ്വമേധയാ ലൈംഗിക തൊഴിലെടുക്കാൻ സാധിക്കും. ഇതിനെതിരെ പോലീസ് കേസെടുക്കരുത്. അന്തസായി ജീവിക്കാനുള്ള അവകാശം ലൈംഗിക തൊഴിലാളികൾക്കും ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.

രാജ്യത്ത് വേശ്യാലയം നടത്തിപ്പ് നിയമവിരുദ്ധമാണ്. എന്നാൽ ഒരു വേശ്യാലയത്തിൽ റെയ്ഡ് നടക്കുമ്പോൾ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കിൽ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഈ തൊഴിൽ ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുകയോ അവരെ അറസ്റ്റ് ചെയ്യുകയോ ചെയ്യരുത്. സമ്മതപ്രകാരമാണ് ബന്ധപ്പെടുന്നതെങ്കിൽ പോലീസ് ഇവരുടെ കാര്യത്തിൽ ഇടപെടുകയോ, ക്രിമിനൽ കേസ് എടുക്കുകയോ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.

ഒരമ്മ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നത് കൊണ്ട് ഒരു കുട്ടിയെ അവരിൽ നിന്ന് വേർപ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികൾക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികൾക്കും അതുണ്ട്. പ്രായപൂർത്തായാവാത്ത ഒരു കുട്ടി വേശ്യാലയത്തിലോ സെക്സ് വർക്കർമാർക്കോ ഒപ്പം ജീവിക്കുന്നുണ്ടെങ്കിൽ ആ കുട്ടിയെ കടത്തി കൊണ്ടുവന്നതാണെന്ന മുൻധാരണയോടെ പെരുമാറരുതെന്നും കോടതി നിർദേശിച്ചു. ലൈംഗിക തൊഴിലാളികൾക്ക് ഒപ്പമുള്ള കുട്ടി മകനോ മകളോ ആണെന്ന് പറഞ്ഞാൽ, പരിശോധനയിലൂടെ ആ വാദം കണ്ടെത്തണം. പറഞ്ഞ കാര്യം ശരിയാണെങ്കിൽ ആ കുട്ടിയെ അമ്മയിൽ നിന്ന് വേർപെടുത്തരുത്.

പോലീസിൽ പരാതി തരുന്ന സെക്സ് വർക്കർമാരെ വിവേചനത്തോടെ കാണരുത്. ഇവർ നൽകുന്ന പരാതി ലൈംഗികപരമായ അതിക്രമമാണെങ്കിൽ അതിന് ഇരയാവുന്നവർക്ക് എല്ലാ നിയമസഹായവും നൽകണം. അടിയന്തര ചികിത്സാ സഹായവും ലഭ്യമാക്കണം. ലൈംഗിക തൊഴിലാളികളോടുള്ള പോലീസിന്റെ പെരുമാറ്റം ക്രൂരവും അക്രമാസക്തവുമാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Tags: Supreme Courtsex workers
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies