തൃശൂർ: എൺപത്തിയഞ്ച് രാജ്യങ്ങളുടെ പതാക ഏതൊക്കെയെന്ന് ഓർത്തെടുത്ത് അനായാസം പറയുന്ന രണ്ടാം ക്ലാസുകാരനാണ് ഇപ്പോൾ തൃശൂരിലെ താരം. പൂങ്കുന്നം ശ്രീവൈകുണ്ഠത്തെ മഞ്ജു-ബെന്നി ദമ്പതികളുടെ മകനും രാമവർമ്മ പുരം കേന്ദ്രീയ വിദ്യാലയത്തിലെ പഠിതാവുമായ ധാനിഷാണ് പതാകയെ കളിക്കോപ്പാക്കി അറിവിന്റെ കഥ പറയുന്നത്.
ധാനിഷ് എന്ന വാക്കിന്റെ അർത്ഥം അറിവ് എന്നാണ്. ധാനിഷിന്റെ ഹോബികളിൽ പ്രധാനം ലോകരാജ്യങ്ങളിലെ പതാകയും അവയുടെ പ്രത്യേകതയും കണ്ടെത്തുകയാണ്. ലോകരാജ്യങ്ങളിൽ 85 രാജ്യങ്ങളുടെ പതാക ഏതെന്ന് നിഷ്പ്രയാസം പറയുന്ന ധാനിഷ് ഏതൊക്കെ രാജ്യങ്ങളുടെ പതാകയ്‌ക്കാണ് സാമ്യതയുള്ളതെന്നും അനായാസം പറയും.
പതാകമാത്രമല്ല ചിത്രംവര, നൃത്തം, ക്ലേ മോഡലിങ്, ഫുട്‌ബോൾ, ബാഡ്മിന്റൺ എന്നിവയിലും ഈ ഏഴുവയസുകാരൻ കാഴ്ചവെക്കുന്നത് മികച്ച പ്രകടനമാണ്. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടാണ് കുഞ്ഞിലെയുള്ള ധാനിഷിന്റെ നീക്കം.
Comments