ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് നടന്ന അപകടത്തിൽ മരിച്ച സൈനികരിൽ മലയാളിയും.പരപ്പനങ്ങാടി സ്വദേശി കെപി എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒമ്പതോടെയാണ് സൈനികർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഏഴു പേർ മരിക്കുകയും 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇന്ത്യ- ചൈന അതിർത്തിയിലെ തുർതുക് സെക്ടറിലായിരുന്നു അപകടം.
പർതാപൂരിൽ നിന്ന് ഹനീഫിലേക്ക് പോവുകയായിരുന്ന വാഹനം ഷിയോക് നദിയിലേക്ക് വീഴുകയായിരുന്നു. 26 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം പതിച്ചത്.
Comments