കോട്ടയം : ധർമജന്റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഫിഷ് ഹബ്ബിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു. കോട്ടയം കഞ്ഞിക്കുഴിയിലെ മീൻ കടയിലാണ് സംഭവം. ഇവിടെ നിന്നും 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു.
ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത മീൻ നശിപ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന് പിഴയടക്കാനും ഭക്ഷ്യ സുരക്ഷ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി 5029 പരിശോനകൾ നടത്തിയിരുന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കൾ കലർന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേർക്ക് നോട്ടീസ് നൽകി. പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments