ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ കുറിച്ചുള്ള നിലപാടിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാടിന് ഉചിതമായ മറുപടി നൽകി ബിജെപി. ഡിഎംകെ സർക്കാരിനെതിരെ തമിഴ്നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ ആണ് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. ഈ വർഷത്തെ പരീക്ഷയ്ക്ക് സംസ്ഥാനത്തെ വിദ്യാർഥികൾ എൻറോൾ ചെയ്തിട്ടുണ്ട്. ഡിഎംകെ കളിക്കുന്ന നിസ്സാര രാഷ്ട്രീയത്തിന് അവർക്ക് സമയമില്ലെന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.
Students respond to @CMOTamilnadu’s NEET plea by enrolling in record numbers for this year's examination.
Students from TN have no time for petty politics played by the @arivalayam Govt. pic.twitter.com/w47jr7etnf
— K.Annamalai (@annamalai_k) May 28, 2022
ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിൽ (നീറ്റ്) എൻറോൾ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം വ്യക്തമാക്കുന്ന ഒരു ചിത്രം ശനിയാഴ്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ തന്റെ ട്വിറ്ററിൽ പങ്കുവച്ചു. റിപ്പോർട്ടുകൾ പ്രകാരം ഈ വർഷത്തെ നീറ്റിന് ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച പട്ടികയിൽ തമിഴ്നാട് മൂന്നാം സ്ഥാനത്താണ്. ‘വിദ്യാർത്ഥികൾ ഈ വർഷത്തെ നീറ്റ് പരീക്ഷയ്ക്ക് റെക്കോർഡ് സംഖ്യയിൽ എൻറോൾ ചെയ്തുകൊണ്ട് പ്രതികരിക്കുന്നു. ഡിഎംകെ സർക്കാർ കളിക്കുന്ന നിസ്സാര രാഷ്ട്രീയത്തിന് തമിഴ്നാട്ടിലെ വിദ്യാർത്ഥികൾക്ക് സമയമില്ല,’ കെ അണ്ണാമലൈ ട്വീറ്റിൽ കുറിച്ചു.
സംസ്ഥാനത്തെ നീറ്റിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ നീറ്റ് വിരുദ്ധ ബില്ലിനും ശ്രമിക്കുന്നത് ശ്രദ്ധേയമാണ്. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനായി ബിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ചതായി ഗവർണറുടെ സെക്രട്ടറി അറിയിച്ചുവെന്ന് മെയ് 4 ന് സ്റ്റാലിൻ സംസ്ഥാന നിയമസഭയിൽ പറഞ്ഞു. നീറ്റ് ഒഴിവാക്കുന്നതിനുള്ള ഞങ്ങളുടെ സമരത്തിന്റെ ഭാഗമായി, അടുത്ത ഘട്ടത്തിൽ, ബില്ലിന് രാഷ്ട്രപതിയുടെ അനുമതിക്കായി കേന്ദ്രത്തെ നിർബന്ധിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഒരുമിച്ച് നടത്തണം,’ അദ്ദേഹം പറഞ്ഞു. നീറ്റ് തമിഴ്നാട്ടിലെ വിദ്യാർത്ഥികളുടെ താൽപ്പര്യത്തിന് എതിരാണെന്നാണ് ഡിഎംകെയുടെ വാദം. കഴിഞ്ഞ വർഷം മെയ് മാസത്തിൽ തമിഴ്നാട് ഗവർണർ സംസ്ഥാന നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു.
കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി മോദിയുമായി വേദി പങ്കിടുമ്പോൾ എം കെ സ്റ്റാലിൻ നീറ്റിനെതിരെ സംസ്ഥാനം നിലകൊള്ളുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ ഗൗരവം പരിഗണിച്ച് പ്രധാനമന്ത്രി ഇക്കാര്യം പരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു. ‘തമിഴ്നാട് നീറ്റിനെതിരെ ശബ്ദമുയർത്തുന്നു, വിഷയം പരിശോധിക്കാൻ ഞാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. ഈ പ്രശ്നത്തിന്റെ ഗൗരവം പ്രധാനമന്ത്രി തിരിച്ചറിയുമെന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ പൂർണ്ണമായ സഹകരണവും പിന്തുണയും തമിഴ്നാടിന് നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരേ സമയം സൗഹൃദത്തിന്റെ കൈ നീട്ടും, ഒരു ലക്ഷ്യത്തിനായി ശബ്ദമുയർത്തും,’ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു.
Comments