എൻഡിഎ പ്രചാരണത്തിനിടെ സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം; പ്രസംഗത്തിനിടെ പേര് വിളിച്ച് അസഭ്യവർഷം; ആട്ടിയോടിച്ച് താരം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എൻഡിഎ പ്രചാരണത്തിനിടെ സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം; പ്രസംഗത്തിനിടെ പേര് വിളിച്ച് അസഭ്യവർഷം; ആട്ടിയോടിച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 04:09 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത മുൻ എംപി സുരേഷ് ഗോപിയെ അപമാനിക്കാൻ ശ്രമം. എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ.രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലിൻചുവട് ജംഗ്ഷനിൽ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സംഭവം.

പ്രസംഗം തുടങ്ങിയതിന് പിന്നാലെ വേദിയുടെ സൈഡിൽ നിന്ന് ഏതാനും പേർ സുരേഷ് ഗോപിയുടെ പേര് വിളിച്ച് അസഭ്യവർഷം നടത്തുകയായിരുന്നു. പിന്നാലെ കൂക്കിവിളിച്ച് പ്രസംഗം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. ഇതോടെ മൈക്കിന് മുൻപിൽ നിന്ന് ബഹളം കേട്ട ഭാഗത്തെത്തി അപമാനിക്കാൻ ശ്രമിച്ചവർക്ക് തക്ക മറുപടി നൽകിയ ശേഷമാണ് സുരേഷ് ഗോപി വീണ്ടും പ്രസംഗം തുടർന്നത്.

അതാരാണെന്ന് മനസിലായിക്കാണുമല്ലോ അല്ലേ അത്രയുമേ ഉളളൂ അസുഖം. അത് അസുഖമാണ്. അതിന് മുഖ്യമന്ത്രി ചികിത്സിച്ചാൽ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മുൻ എംപിയെ കാണാൻ തടിച്ചുകൂടിയ ആളുകൾ കരഘോഷത്തോടെയാണ് മറുപടി സ്വീകരിച്ചത്. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത മറ്റുളളവരുടെ പുറത്ത് അടിച്ചേൽപിക്കാൻ ശ്രമിക്കുകയാണ്. ആർക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോയെന്നും സുരേഷ് ഗോപി ചോദിച്ചു. തുടർന്ന് അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.

ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പരിപാടി അലങ്കോലപ്പെടുത്താൻ നേരത്തെ തന്നെ സംഘടിച്ച് കാത്തുനിന്നിരുന്നവരാണ് ബഹളം ഉണ്ടാക്കിയതെന്നാണ് സൂചന.
രാവിലെ മുതൽ തൃക്കാക്കര മണ്ഡലത്തിലുടനീളം സുരേഷ് ഗോപി പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പാലച്ചുവട് ജംഗ്ഷൻ, ഉണിച്ചിറ, തോപ്പിൽ ഹൈസ്‌കൂൾ ജംഗ്ഷൻ തുടങ്ങിയിടങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്ത ശേഷമായിരുന്നു ആലിൻചുവട് ജംഗ്ഷനിൽ പൊതുയോഗത്തിൽ പങ്കെടുക്കാൻ താരം എത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും സ്ഥാനാർത്ഥിയായ എ.എൻ രാധാകൃഷ്ണനും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷും അടക്കമുളള നേതാക്കളും പരിപാടിയിൽ പങ്കെടുത്തിരുന്നു.

Tags: സുരേഷ് ഗോപിതൃക്കാക്കര
Share
Tweet
SendShare

More News from this section

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

Latest News

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies