വിളിച്ച മുദ്രാവാക്യത്തിന്റെ അർത്ഥം അറിയില്ല, ആരും പഠിപ്പിച്ചതല്ല, ആസാദി മുദ്രാവാക്യം വിളിച്ചപ്പോൾ ഇത് ഓർമ്മ വന്നു, അപ്പോൾ വിളിച്ചതാണ്; പറഞ്ഞു പഠിപ്പിച്ച മറുപടികളുമായി കുട്ടി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിളിച്ച മുദ്രാവാക്യത്തിന്റെ അർത്ഥം അറിയില്ല, ആരും പഠിപ്പിച്ചതല്ല, ആസാദി മുദ്രാവാക്യം വിളിച്ചപ്പോൾ ഇത് ഓർമ്മ വന്നു, അപ്പോൾ വിളിച്ചതാണ്; പറഞ്ഞു പഠിപ്പിച്ച മറുപടികളുമായി കുട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2022, 11:11 pm IST
FacebookTwitterWhatsAppTelegram

പളളുരുത്തി: വിളിച്ച മുദ്രാവാക്യത്തിന്റെ അർത്ഥമറിയില്ലെന്നും ആരും പഠിപ്പിച്ചതല്ലെന്നും ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പ്രതികരണം. രാവിലെ മാദ്ധ്യമപ്രവർത്തകരോടാണ് കുട്ടി ഇങ്ങനെ പ്രതികരിച്ചത്. അതേസമയം കുട്ടിയുടെ വാക്കുകൾ വിശ്വാസ യോഗ്യമല്ലെന്നും പോപ്പുലർ ഫ്രണ്ട് നേതാക്കളും അഭിഭാഷകരുമൊക്കെ പറഞ്ഞു കൊടുത്ത മറുപടികൾ ആവർത്തിക്കുകയാണെന്നും വാക്കുകളിൽ നിന്ന് വ്യക്തമാണ്.

അന്ന് ആദ്യം വിളിച്ചത് വേറൊരു മുദ്രാവാക്യമാണ് ആസാദി. അത് കഴിഞ്ഞപ്പോ ഇത് ഓർമ്മ വന്നു. അപ്പോ ഇത് വിളിച്ചു. അപ്പോ കുറെപ്പേര് എന്നെ തോളിലിരുത്തി. ആരാണ് മുദ്രാവാക്യം വിളിക്കാൻ പറഞ്ഞതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ആരും വിളിക്കാൻ പറഞ്ഞില്ല താൻ വിളിച്ചതാണെന്നായിരുന്നു കുട്ടിയുടെ മറുപടി.

മുദ്രാവാക്യം കൊണ്ടു തന്നത് ആരാണെന്ന ചോദ്യത്തിന് ആരും കൊണ്ടു തന്നതല്ലെന്നും നേരത്തെ പരിപാടിക്ക് പോയപ്പോൾ അവിടെ കുറച്ച് ഇക്കാക്കമാര് വിളിക്കുന്നത് കേട്ട് ബൈഹാർട്ട് ചെയ്തതാണെന്നുമായിരുന്നു മറുപടി. മുദ്രാവാക്യം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസിലായോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി. മുദ്രാവാക്യം എന്റെ ഇഷ്ടപ്രകാരം വിളിച്ചതാണ്. അല്ലാതെ ആരും നിർബന്ധിച്ച് വിളിപ്പിച്ചതല്ല കുട്ടി പറഞ്ഞു.

കുട്ടിയുടെ പിതാവിന്റെ സാന്നിദ്ധ്യത്തിലായിരുന്നു മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾ. പലപ്പോഴും മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾ പിതാവ് അഷ്‌കർ ഇടപെട്ട് തടയുകയും ചെയ്തു. പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപായിരുന്നു പ്രതികരണങ്ങൾ. നേരത്തെയും ഇതേ മുദ്രാവാക്യങ്ങൾ കുട്ടി വിളിച്ചിട്ടുണ്ടെന്നാണ് പിതാവ് പറയുന്നത്. അന്ന് ഇല്ലാത്ത പ്രശ്‌നങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പൊക്കിക്കൊണ്ടു വന്നത് എന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.

കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മറ്റി കൗൺസിലിങ് ചെയ്തിരുന്നു. കുട്ടിയുടെ പിതാവും പോപ്പുലർ ഫ്രണ്ടുകാരും പഠിപ്പിച്ച മുദ്രാവാക്യങ്ങളാണ് കുട്ടി വിളിച്ചതെന്നാണ് പോലീസിന്റെയും നിഗമനം.

Tags: പോപ്പുലർ ഫ്രണ്ട്ആസാദി മുദ്രാവാക്യം
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies