പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം അട്ടപ്പാടിയിൽ സംഭവിക്കുന്ന മൂന്നാമത്തെ ശിശുമരണമാണിത്. മൂന്ന് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ പ്രസവം നടന്നതിന് ശേഷം ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ – കൃഷ്ണവേണി ദമ്പതികളുടെ മകനാണ് മരിച്ചത്. വീട്ടിലേക്ക് മടങ്ങവേ ഗൂളിക്കടവിൽ വെച്ച് കുഞ്ഞിന് അനക്കമില്ലാതെ വരികയായിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. തിരികെ വീണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
ശനിയാഴ്ചയായിരുന്നു സംഭവം. നിലിവിൽ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാതാപിതാക്കൾക്ക് വിട്ടുനൽകും.
Comments