ഇടുക്കി: ശാന്തൻപാറയിൽ 15-കാരിക്ക് നേരെ കൂട്ട ലൈംഗിക ആക്രമണം. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെയാണ് നാല് പേർ ചേർന്ന് ആക്രമിച്ചത്. ഇടുക്കി പൂപ്പാറയിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ രണ്ട് പേർ കസ്റ്റഡിയിലാണ്.
പെൺകുട്ടി തന്റെ സുഹൃത്തിനൊപ്പം ശാന്തൻപാറയിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. ഇവിടെ ഒരു തേയില തോട്ടത്തിൽ പെൺകുട്ടിയും സുഹൃത്തും സംസാരിച്ച് നിൽക്കവേ പൂപ്പാറ സ്വദേശികളായ നാല് പേർ വന്ന് ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദ്ദിച്ച് ഓടിക്കുകയും പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കുകയും ചെയ്തു.
പെൺകുട്ടിയെ നിലവിൽ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തിൽ കസ്റ്റഡിയിലായ പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാളുമുണ്ടെന്ന് ശാന്തൻപാറ പോലീസ് അറിയിച്ചു.
Comments