ന്യൂഡൽഹി: ജീവനക്കാരുടെ സ്വയംവിരമിക്കൽ പ്രായം കുറച്ച് എയർ ഇന്ത്യ. യോഗ്യതാ പ്രായം 55 ൽ നിന്ന് 40 ആയാണ് കുറച്ചത്.ജീവനക്കാർ സ്വയം വിരമിക്കുന്നതിനെ പ്രത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കൽ പ്രായം കുറച്ചത്.വിരമിക്കുന്ന ജീവനക്കാർക്ക് കമ്പനി ക്യാഷ് ഇൻസെന്റീവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എയർ ഇന്ത്യയുടെ നേരത്തെയുള്ള ചട്ടങ്ങൾ സ്ഥിരം ജീവനക്കാർക്ക് 55 വയസോ അതിൽ കൂടുതൽ പ്രായമുള്ളവർക്കും, 20 വർഷമായി കാരിയറിൽ ജോലി ചെയ്തിട്ടുള്ളവർക്കുമാണ് സ്വമേധയാ വിരമിക്കലിന് അപേക്ഷ നൽകാൻ സാധിക്കുക.
ജൂൺ ഒന്നിനും ജൂൺ 30 നും ഇടയിൽ സ്വയം വിരമിക്കലിന് അപേക്ഷിക്കുന്ന ജീവനക്കാർക്ക് നഷ്ടപരിഹാര തുകയ്ക്ക് മുകളിലുള്ള അധിക ഇൻസെന്റീവും ലഭിക്കും. ആനുകൂല്യങ്ങൾക്കായുള്ള അപേക്ഷ സ്വീകരിക്കുന്നതും, റിലീസ് തീയതിയും മാനേജ്മെന്റിന്റെ വിവേചനാധികാരത്തിന് വിധേയമായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കി
ടാറ്റ ഗ്രൂപ്പിന്റെ മറ്റ് കമ്പനികളായ ടാറ്റ സ്റ്റീൽ, വിസ്താര എന്നിവയിൽ ജോലി ചെയ്തിട്ടുള്ള സീനിയർ, മിഡിൽ ലെവൽ എക്സിക്യൂട്ടീവുകളെ ഉൾപ്പെടുത്തി എയർലൈനിന്റെ ചെയർമാൻ എൻ ചന്ദ്രശേഖരൻ മാനേജ്മെന്റിന്റെ ഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.
Comments