ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഡീലക്സ് ട്രെയിൻ ഡെക്കാൻ ക്വീനിന് ഇന്ന് 93-ാം ജന്മദിനം
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഡീലക്സ് ട്രെയിൻ ഡെക്കാൻ ക്വീനിന് ഇന്ന് 93-ാം ജന്മദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2022, 03:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാസ്റ്റ് ട്രെയിൻ ഡെക്കാൻ ക്വീൻ സർവ്വീസ് ആരംഭിച്ചിട്ട് 92 വർഷം തികഞ്ഞിരിക്കുകയാണ്.മഹാരാഷ്‌ട്രയിലെ മുംബൈ, പൂനെ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ സെൻട്രൽ റെയിൽവേ സോൺ നടത്തുന്ന ദൈനംദിന ഇന്ത്യൻ പാസഞ്ചർ ട്രെയിൻ സേവനമാണ് ഇത്. നിരവധി പേരുടെ ട്രെയിൻ യാത്ര ഓർമ്മകൾ വഹിക്കുന്ന ഈ ട്രെയിൻ കൂടുതൽ അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി നവീകരിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. യാത്രയിലുടനീളം ഇരട്ട എഞ്ചിൻ ഘടിപ്പിച്ചാണ് ഡെക്കാൻ ക്വീൻ ഇനി കൂകിപായുക. ഇതുവരെ ഐസിഇ കോച്ചുകളുമായാണ് ഈ ട്രെയിൻ ഓടിയിരുന്നത്, എന്നാൽ ഇന്ന് ഡെക്കാൻ ക്വീനിന്റെ 93-ാം ജന്മദിനത്തിൽ എൽഎച്ച്ബി കോച്ചുകൾ സമ്മാനിച്ച് യാത്രക്കാരെ കൂടുതൽ സുരക്ഷിതമാക്കിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ വീഡിയോയും ഫോട്ടോകളും ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

തുടക്കകാലം മുതൽക്കേ ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ഡെക്കാൻ ക്വീൻ.പാൻട്രി കാർ ആദ്യമായി ആരംഭിച്ചത് ഈ ട്രെയിനിലാണ്.ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേ (ജിപിആർ) ആണ് ഈ റൂട്ടിന് ആരംഭം കുറിച്ചത്.ആദ്യ ദിവസങ്ങളിൽ ട്രെയിൻ വാരാന്ത്യങ്ങളിൽ മാത്രമാണ് ഓടിച്ചിരുന്നത്.ബ്രിട്ടീഷുകാർക്ക് മാത്രമായിരുന്നു അന്ന് ട്രെയിനിൽ പ്രവേശനം സാധ്യമായിരുന്നത്. എന്നാൽ 1943 ഓടെ ഇന്ത്യക്കാരെയും ട്രെയിൻ സൗകര്യം ഉപയോഗിക്കാൻ അനുവദിച്ചു. തുടർന്ന് 1943 ഏപ്രിൽ 26 ന് മുംബൈയ്‌ക്കും പൂനെക്കുമിടയിൽ ദിവസേനയുള്ള സർവീസ് ആരംഭിക്കുകയായിരുന്നു.

അന്ന് കല്യാനും പൂനെയും തമ്മിലുള്ള ദൂരം മറികടക്കാൻ 2 മണിക്കൂർ 45 മിനിറ്റ് എടുത്തിരുന്നു. ഒരു ടിക്കറ്റിന്റെ വില എട്ടണയായിരുന്നു. തുടക്കത്തിൽ 7 കോച്ചുകൾ വീതമുള്ള 2 റേക്കുകൾ ഉപയോഗിച്ചാണ് ട്രെയിൻ അവതരിപ്പിച്ചത്.കോച്ചുകൾ സിൽവർ, സ്‌കാർലറ്റ്, റോയൽ ബ്ലൂ എന്നീ നിറങ്ങളിലാണ് പൂർത്തിയാക്കിയത്. അന്നുമുതൽ ഈ ട്രെയിനിനായി ഉപയോഗിച്ചു വരുന്നതും ഇതേ നിറങ്ങൾ തന്നെയാണ്. ട്രെയിന്റെ ഒറിജിനൽ റേക്കുകൾ ഇംഗ്ലണ്ടിലാണ് നിർമിച്ചതെങ്കിലും കോച്ച് ബോഡികൾ മാതുങ്ക വർക്ക് ഷോപ്പിലാണ് നിർമിച്ചിരിക്കുന്നത്.

1966 ൽ പെരാംബൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ച മെച്ചപ്പെട്ട ഇന്റഗ്രൽ കോച്ചുകൾ ഉപയോഗിച്ച് ഇവ മാറ്റിസ്ഥാപിക്കുകയും ചെയ്തു. ഉയർന്ന ഇരിപ്പിട ശേഷിയും മികച്ച പാൻട്രി സൗകര്യവുമുള്ള പുതിയ കോച്ചുകൾ 1995 ഓടെ അവതരിപ്പിച്ചു.2020 മാർച്ചിൽ പഴയ കോച്ചുകൾക്ക് പകരം എൽഎച്ച്ബി കോച്ചുകളും റെയിൽവേ ചേർത്തു. നിലവിൽ 17 എസി ചെയർ കാറുകൾ, ഒരു ബുഫെ കാർ, 10 സെക്കൻഡ് ക്ലാസ് ചെയർ കാറുകൾ, രണ്ട് സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാനുകൾ എന്നിവ ഉൾപ്പടുന്ന 17 കോച്ചുകളാണ് ഡെക്കാൻ ക്വീനുള്ളത്.

രാവിലെ പൂനെയിൽ നിന്നു മുംബൈക്കും വൈകീട്ട് തിരിച്ചും സർവീസ് നടക്കുന്ന ഡെക്കാൻ ക്വീൻ യാത്രക്കിടയിൽ കുന്നുകൾ കയറേണ്ടതിനാൽ ആ സമയത്ത് ഇരട്ട എഞ്ചിൻ ഘടിപ്പിക്കുകയാണ് പതിവ്.എന്നാൽ ഇനി ഇതിന് പകരം യാത്രയിലുടനീളം ഇരട്ട എഞ്ചിൻ ഘടിപ്പിച്ചായിരിക്കും ട്രെയിൻ സഞ്ചരിക്കുക.

ShareTweetSendShare

More News from this section

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ഇലക്ട്രിക് ബൈക്ക് ചാർജ് ചെയ്യുന്നതിനിടെ തീപടർന്നു; 50 കുടുംബങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിൽ അപകടം, രണ്ട് പേർ മരിച്ചു

‘മലപ്പുറത്ത് നിന്നുള്ള മുസ്ലിം ലീഗിന്റെ മുൻ കേന്ദ്രമന്ത്രി പാക്-ഐ.എസ്.ഐ അവിശുദ്ധ ബന്ധത്തിന്റെ ഭാഗം, ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശം രേഖകളുണ്ട്’; ആർ.വി.എസ്. മണിയുടെ വെളിപ്പെടുത്തൽ

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു; തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴയ്‌ക്ക് സാധ്യത, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

‘ഇത് ഇന്ത്യയിൽ മാത്രമേ സാധിക്കൂ’; മുംബൈയിൽ വീട്ടിലെത്തി അഞ്ച് മിനിറ്റിനുള്ളിൽ രക്തസാമ്പിൾ ശേഖരണം, അധികചാർജില്ലാത്ത സേവനം കണ്ട് അമ്പരന്ന് അമേരിക്കൻ യുവതി, വീഡിയോ വൈറൽ

Latest News

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

ട്രംപിനൊപ്പം? ഇന്‍ഫാന്റിനോക്കെതിരെ ഐഒസിയില്‍ പരാതി; ബാലോഗന്റെ വിലക്ക് പിന്‍വലിച്ചതും അന്വേഷണ പരിധിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies