ഒരു പിപിഇ കിറ്റ് പോലും ലഭ്യമല്ലാതിരുന്ന സമയത്ത് അസമിനെ സഹായിച്ചത് ഭാര്യ; ഒരു നയാപൈസ പോലും അതിലവൾ ലാഭമുണ്ടാക്കിയിട്ടില്ല; സിസോദിയയുടെ അപകീർത്തി പരാമർശത്തിന് നിയമപരമായി മറുപടി നൽകുമെന്ന് അസം മുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു പിപിഇ കിറ്റ് പോലും ലഭ്യമല്ലാതിരുന്ന സമയത്ത് അസമിനെ സഹായിച്ചത് ഭാര്യ; ഒരു നയാപൈസ പോലും അതിലവൾ ലാഭമുണ്ടാക്കിയിട്ടില്ല; സിസോദിയയുടെ അപകീർത്തി പരാമർശത്തിന് നിയമപരമായി മറുപടി നൽകുമെന്ന് അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2022, 09:17 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കൊറോണ മഹാമാരി സമയത്ത് പിപിഇ കിറ്റുകളുടെ വിതരണത്തിൽ അഴിമതി നടത്തിയെന്ന സിസോദിയയുടെ ആരോപണത്തിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി അറിയിച്ചു.

കൊറോണ വ്യാപനം മൂലം 100 വർഷത്തിനിടയിലെ ഏറ്റവും മോശം സമയം അഭിമുഖീകരിക്കുകയായിരുന്നു രാജ്യം. ആ സമയത്ത് അസമിൽ പിപിഇ കിറ്റുകളൊന്നും തന്നെ ലഭ്യമായിരുന്നില്ല. അന്ന് തന്റെ ഭാര്യ സധൈര്യം മുന്നോട്ടുവന്ന് 1,500 ഓളം പിപിഇ കിറ്റുകൾ സൗജന്യമായി സർക്കാരിന് കൈമാറി. വൈറസ് വ്യാപനത്തിൽ നിന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഒരു നയാപൈസ പോലും അവൾ അതിൽ നിന്നും ഈടാക്കിയിട്ടില്ലെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

2020ൽ ഹിമന്ത് ബിശ്വ ശർമ്മ ആരോഗ്യ മന്ത്രിയായിരിക്കുമ്പോൾ ശർമയുടെ ഭാര്യ നേതൃത്വം നൽകുന്ന കമ്പനിക്ക് അസം സർക്കാർ പിപിഇ കിറ്റിന് ഓർഡർ നൽകിയെന്നും തുടർന്ന് അതിൽ അഴിമതി നടത്തിയെന്നുമുള്ള സിസോദിയയുടെ ആരോപണത്തിനാണ് അസം മുഖ്യമന്ത്രി മറുപടി നൽകിയത്. മഹാമാരി വ്യാപന സമയത്ത് തന്റെ ഫോൺകോളുകൾ നിരന്തരമായി നിരസിച്ചയാളാണ് സിസോദിയ. ഡൽഹിയിൽ കുടുങ്ങി കിടക്കുന്ന അസം സ്വദേശികളെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട് താൻ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചു. ഡൽഹിയിലെ മോർച്ചറിയിൽ നിന്നും കൊറോണ മൂലം മരണപ്പെട്ട ഒരു അസം സ്വദേശിയുടെ മൃതദേഹം വിട്ടുകിട്ടാൻ ഏഴ് ദിവസം കാത്തിരിക്കേണ്ടി വന്ന അനുഭവവും തനിക്കുണ്ടായിട്ടുണ്ട്. ഇതൊന്നും തന്നെ മറന്നിട്ടില്ലെന്നും സിസോദിയയോട് അസം മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം പിപിഇ കിറ്റ് സർക്കാരിന് നൽകിയതിൽ ഒരു രൂപ പോലും താൻ ലാഭമുണ്ടാക്കിയിട്ടില്ലെന്നും എല്ലായ്‌പ്പോഴും സുതാര്യമായാണ് താൻ കാര്യങ്ങൾ ചെയ്യാറുള്ളതെന്നും ശർമ്മയുടെ ഭാര്യ റിങ്കു ഭുയാൻ പ്രതികരിച്ചു. കൊറോണ വ്യാപനത്തിന്റെ ആദ്യ ആഴ്ചയിൽ ഒരു പിപിഇ കിറ്റ് പോലും അസമിന് ലഭ്യമായിരുന്നില്ല. തുടർന്നാണ് ഒരു ബിസിനസുകാരനെ താൻ സമീപിച്ചതും ഏറെ പരിശ്രമിച്ച് 1500ഓളം പിപിഇ കിറ്റുകൾ സംഘടിപ്പിച്ച് നൽകിയതും. പിന്നീട് അത് കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിളിറ്റിയുടെ ഭാഗമായി കണക്കാക്കാൻ താൻ കമ്പനിയോട് ആവശ്യപ്പെടുകയായിരുന്നു. അതല്ലാതെ സർക്കാരിന് സൗജന്യമായി എത്തിച്ച പിപിഇ കിറ്റുകളുടെ വിതരണത്തിനിടെ ഒരു പൈസ പോലും താനുണ്ടാക്കിയിട്ടില്ലെന്നും റിങ്കു ഭുയാൻ വ്യക്തമാക്കി.

 

 

Tags: PPE kitHimanta Biswa SarmaManish Sisodia
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies