പാലക്കാട്: ചെർപ്പുളശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതികൾ അറസ്റ്റിൽ. നെച്ചിക്കോട്ടിൽ വീട്ടിൽ ഷനൂപ്, വല്ലപ്പുഴ പൂളക്കുന്നത് വീട്ടിൽ മുഹമ്മദ് ഫാസിൽ, നെല്ലായ കുരുത്തി കുഴിയിൽ വീട്ടിൽ മുഹമ്മദ് നവാസ് എന്നിവരാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി പോലീസിന്റേതാണ് നടപടി.
രണ്ട് പെൺകുട്ടികളെയാണ് യുവാക്കൾ ചേർന്ന് പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തത്. ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Comments