കേരളത്തിൽ കൂൺ പോലെ മുളച്ച് പൊന്തുന്ന തട്ടുകടകൾക്ക് പിന്നിൽ തീവ്രവാദികളോ? കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിൽ കൂൺ പോലെ മുളച്ച് പൊന്തുന്ന തട്ടുകടകൾക്ക് പിന്നിൽ തീവ്രവാദികളോ? കേന്ദ്ര ഇന്റലിജൻസിന്റെ മുന്നറിയിപ്പ് ഞെട്ടിക്കുന്നത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2022, 08:11 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി വലിയ തോതിലാണ് തട്ടുകടകൾ ഉയർന്നു വരുന്നത്. ഇതിൽ കൂടുതലും തീരദേശ മേഖലകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ കേരളത്തിലെ വ്യാപകമാകുന്ന തട്ടുകടകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ. കേരളത്തിന്റെ തീരദേശത്തുള്ള തട്ടുകടകൾ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ(ഐ.ബി.) നിരീക്ഷണത്തിലാണ്. തീവ്രവാദ സംഘടനകളുമായി ബന്ധമുളളവരാണ് തട്ടുകടകൾക്ക് പിന്നിൽ എന്നാണ് ഇന്റലിജൻസ് നൽകുന്ന മുന്നറിയിപ്പ്.

തീവ്രവാദ സ്വഭാവമുള്ള സംഘടനയ്‌ക്കായി പണവും ആയുധങ്ങളും സൂക്ഷിക്കാനും കടത്താനും സഹായിക്കുന്നുവെന്ന വിവരാണ് പുറത്തുവരുന്നത്. മംഗളൂരുവിൽനിന്ന് കോവളം ഭാഗത്തേക്കും തിരിച്ചും രാത്രിയിൽ തീരദേശത്തുകൂടി ആഡംബര വണ്ടികൾ പോകുന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനങ്ങൾ വഴിയോര തട്ടുകടകളിൽ നിർത്തുന്നതായും കണ്ടെത്തി. വിവിധ ജില്ലകളിലേക്ക് ആയുധങ്ങളും പണവും കടത്തുന്ന വാഹനങ്ങളാണ് ഇതെന്നാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ നിഗമനം. ഇതുസംബന്ധിച്ച് മലയാളത്തിലെ പ്രമുഖ മാദ്ധ്യമം വാർത്ത നൽകിയിരുന്നു.

തീരദേശങ്ങളിൽ അപ്രസക്ത മേഖലകളിൽ ഈയിടെയായി കുറെ തട്ടുകടകൾ തുറന്നതായും ഇത് പണം, ആയുധം കടത്തുകാരെ സഹായിക്കാനുള്ള സംവിധാനമാണെന്നും സംശയിക്കുന്നു. കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ കൂടാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്മേലാണ് കേന്ദ്ര ഐ.ബി. അന്വേഷണം ആരംഭിച്ചത്. ഈ അന്വേഷണത്തിലാണ് തീരദേശത്തെ ചില തട്ടുകടകളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. ഇതുവഴി കടത്തുന്നത് കള്ളനോട്ടാണെന്ന സൂചനയും കിട്ടിയതായാണ് അറിയുന്നത്.

കോവിഡ് കാലത്ത് സേവനത്തിനാണെന്ന രീതിയിൽ ചില ട്രാവലറുകൾ ആംബുലൻസാക്കി സർവീസ് നടത്തിയതിനു പിന്നിലും ആയുധ, പണം കടത്തലായിരുന്നെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് തീരദേശങ്ങളിലുള്ള തട്ടുകടകളിലേക്ക് നിരീക്ഷണത്തിനു വഴിതെളിച്ചത്.

കൊച്ചിയിലെ പ്രധാന നഗരങ്ങളിലെ ഷോപ്പിംഗ് മാളുകൾ തീവ്രവാദികൾ താവളമാക്കി മാറ്റുന്നതായി നേരത്തെ സൂചന ലഭിച്ചിരുന്നു. കൊച്ചിയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിനെ കേന്ദ്രീകരിച്ചാണ് വിവരങ്ങൾ പുറത്തുവന്നത്.മാളിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ജീവനക്കാരായി എത്തിയവരിൽ ഭൂരിഭാഗവും ഇസ്ലാമിസ്റ്റുകളായ തീവ്രവാദ പ്രവർത്തകർ എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. റിക്രൂട്ട്‌മെന്റ് ഏജൻസികൾ വഴിയും,നേരിട്ടും നിരവധി പേർ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് വിവരം .മാളിലെ ഹൈപ്പർമാർക്കറ്റ് ഇവരുടെ പ്രധാന കേന്ദ്രമാണെന്ന് സൂചനയുണ്ട്.മാൾ ജീവനക്കാരുടെ ഹോസ്റ്റലുകളിലും,പ്രത്യേകം വീടുകളിലുമായാണ് ഇവർ താമസിക്കുന്നത്. പോപ്പുലർഫ്രണ്ടിന്റെ സമരങ്ങളിലും പ്രകടനങ്ങളിലും ഇവിടെ നിന്നാണ് പ്രവർത്തകർ കൂട്ടമായി എത്തുന്നത്.

സിഎഎ,എൻആർസി വിരുദ്ധ സമരങ്ങളിലും കൂട്ടമായി ഇവർ എത്തിയിരുന്നു. രാജ്യവിരുദ്ധ സമരങ്ങളിൽ കൊച്ചിയിലെ മാളിൽ നിന്നും വൻ സാന്നിധ്യം ഉണ്ടായത് രഹസ്യാനേഷണ വിഭാഗത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. കൊച്ചി കേന്ദ്രീകരിച്ച് തീവ്രവാദ സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്ന വിവരം സംസ്ഥാന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Tags: thattukadaTerrorists
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies