ലഖ്നൗ: കാൻപൂർ കലാപവുമായി ബന്ധപ്പെട്ട് അക്രമങ്ങളിൽ പങ്കെടുത്ത നാൽപ്പത് പേരുടെ ചിത്രങ്ങൾ ഉത്തർ പ്രദേശ് പോലീസ് പുറത്തു വിട്ടു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരുടെ ചിത്രങ്ങൾ പോലീസ് ശേഖരിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ പുറത്തു വിടില്ലെന്നും പോലീസ് പറഞ്ഞു.
അക്രമികളുടെ ചിത്രങ്ങൾ കലാപബാധിത പ്രദേശങ്ങളിലെ പ്രധാന ഇടങ്ങളിൽ പ്രദർശിപ്പിക്കും. അക്രമം അഴിച്ചുവിട്ട നൂറോളം പേരെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
ടിവി സംവാദത്തിൽ ബിജെപി നേതാവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിന്റെ പേരിലാണ് വെള്ളിയാഴ്ച മുതൽ അക്രമികൾ തെരുവുകളിൽ കലാപം അഴിച്ചു വിട്ടത്. കേസിൽ ഇതുവരെ 38 പേരെ അറസ്റ്റ് ചെയ്തതായി കാൻപൂർ എഡിജിപി ആനന്ദ് പ്രകാശ് തിവാരി അറിയിച്ചു.
Comments