പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; സിഖുകാർ ദുർബലരാകുകയാണെന്ന് അകാൽ തഖ്ത് മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുന്നു; സിഖുകാർ ദുർബലരാകുകയാണെന്ന് അകാൽ തഖ്ത് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 7, 2022, 10:07 am IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബിൽ ക്രിസ്ത്യാനികളുടെ എണ്ണം വർധിച്ചുവരുന്നതിൽ ആശങ്ക രേഖപ്പെടുത്തി അകാൽ തഖ്ത് മേധാവി ഗിയാനി ഹർപ്രീത് സിംഗ്. സിഖുകാരുടെ അഞ്ച് അധികാരകേന്ദ്രങ്ങളിൽ ഒന്നാണ് അകാൽ തഖ്ത്. സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹം വർധിക്കുന്നത് സിഖുക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായും അകാൽ തഖ്ത് മേധാവി പറഞ്ഞു. കൂടാതെ എല്ലാ സിഖുകാരും അധുനിക ആയുധങ്ങളുടെ ഉപയോഗം പരിശീലിപ്പിക്കണമെന്നും ഗിയാനി ആവശ്യപ്പെട്ടു. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 38-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ സിഖുകാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”സിഖുകാർ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നു. മതപരമായും സാമ്പത്തികപരമായും സാമൂഹികപരമായും സിഖുകാർ ദുർബലരാകുകയാണ്. പഞ്ചാബിലെ ഗ്രാമങ്ങളിൽ പ്രചരിക്കപ്പെടുന്ന ക്രിസ്തുമതം സിഖുകാരെ ദുർബലപ്പെടുത്തുകയാണ്. അതിനാൽ എല്ലാ സിഖുകാരോടും പ്രത്യേകിച്ച് അതിർത്തി പ്രദേശങ്ങളിൽ ഉള്ളവരോട് ഞാൻ അഭ്യർത്ഥിക്കുന്നു. നിങ്ങൾ സിഖുമതം പ്രചരിപ്പിക്കുകയും ശക്തിപ്പെടുത്തുകയും വേണം. മതപരമായും സാമൂഹികപരമായും സാമ്പത്തികപരമായും നാം ശക്തരായില്ലെങ്കിൽ രാഷ്‌ട്രീയമായി നാം ദുർബലരാകും. ” അകാൽ തഖ്ത് മേധാവി പറഞ്ഞു.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികത്തിന് മുന്നോടിയായി നഗരത്തിൽ വൻ സുരക്ഷയാണ് പോലീസ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ സിഖുക്കാർക്ക് സുരക്ഷയൊരുക്കേണ്ട ആവശ്യമില്ലെന്നും ഗിയാനി പ്രതികരിച്ചു. ആയുധപരിശീലനം നടത്തുന്നതിന് ആവശ്യമായ ഷൂട്ടിങ് റേഞ്ചുകൾ സ്ഥാപിക്കുന്നതിൽ ശ്രദ്ധചെലുത്തണം. മറ്റുള്ളവർ നിയമവിരുദ്ധമായാണ് ആയുധപരിശീലനം നേടുന്നതെന്നും ഗിയാനി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന്റെയും ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികമടുത്തപ്പോൾ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ വന്നതിന്റെയും പശ്ചാത്തലത്തിലാണ് ഗിയാനിയുടെ പ്രതികരണം.

 

Tags: punjabsikhsChristianity
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies