ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 3,714 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ് തു. ഇതോടെ ആകെ കൊറോണ കേസുകളുടെ എണ്ണം 4,31,85,049 ആയി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 17% കുറവാണ് ഇന്നത്തെ കണക്ക്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊറോണ ബാധിച്ച് 7 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 5,24,708 ആയി. 2,513 പേർ രോഗമുക്തി നേടി. 98.72 ആണ് രോഗമുക്തി നിരക്ക്.രാജ്യത്ത് ആകെ 4,26,33,365 രോഗമുക്തരായി.
നിലവിൽ 26976 പേർക്കാണ് രോഗബാധയുളളത്. ഇന്ത്യയിലെ മൊത്തം കേസുകളുടെ 0.06% വരുമിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.21 ശതമാനവും പ്രതിവാര നിരക്ക് 0.97 ശതമാനവും ആണ്. 24 മണിക്കൂറിൽ 3,07,716 സാമ്പിളുകൾ പരിശോധിച്ചു. ഇതുവരെ ആകെ 85.32 കോടി സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
194.27 കോടി ഡോസ് വാക്സിനുകളും ഇതു വരെ ലഭ്യമാക്കി.12 മുതൽ 14 വയസുകാർക്ക് 3.45 കോടി ആദ്യ ഡോസും 1.79 കോടി രണ്ടാം ഡോസും കൊടുത്തു.15 മുതൽ 18 വരെ പ്രായക്കാർക്ക് 5.96 കോടി ആദ്യ ഡോസും 4.63 കോടി രണ്ടാം ഡോസ് വാക്സിനും ലഭ്യമാക്കി. 60 വയസ്സിനു മുകളിൽ ഉള്ളവർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്ക് 3.42 കോടി ബൂസ്റ്റർ ഡോസും നൽകി.
സർക്കാർ കണക്കുകൾ പ്രകാരം 193.53 കോടിയിലധികം വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ലഭ്യമാക്കിയിട്ടുണ്ട്. 14.65 കോടി ഉപയോഗിക്കാത്ത വാക്സിനുകളുമുണ്ട്. കോവിഡ്-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സർക്കാർ മാസ്ക്ക് നിർബന്ധമാക്കിയിട്ടുണ്ട്.പ്രതിദിന പരിശോധന 16,000 ത്തിൽ നിന്നും 20,000 ത്തിലേക്ക് ബംഗളൂരൂ ഉയർത്തുകയും ചെയ്തു.
Comments