നയൻതാര-വിക്കി വിവാഹ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് സംവിധായകൻ വിഘ്‌നേഷ് ശിവൻ. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ചാണ് വിവാഹം നടക്കുക. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക എന്ന് വിഘ്‌നേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരുപ്പതിയിൽ വെച്ച് വിവാഹം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് സാധിച്ചില്ല. തുടർന്നാണ് മഹാബലിപുരത്ത് വെച്ച് നടത്താൻ തീരുമാനിച്ചത്. ജൂൺ 11 ന് നയൻതാരയും വിഘ്‌നേഷും ചേർന്ന് മാദ്ധ്യമങ്ങളെ കാണും. മാദ്ധ്യമപ്രവർത്തകർക്കും സഹപ്രവർത്തകർക്കും പ്രത്യേകം വിരുന്നുമൊരുക്കും.
അതേസമയം വിവാഹത്തിന് മുന്നോടിയായ പ്രദേശത്ത് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിവാഹത്തിന് ക്ഷണിച്ചിരിക്കുന്ന അതിഥികൾക്ക് ഒരു കോഡ് നൽകും. ആ കോഡ് കാണിച്ചാൽ മാത്രമേ വിവാഹം നടക്കുന്നിടത്തേക്ക് കയറ്റിവിടൂ.
വിവാഹത്തിന് മുന്നോടിയായി സംഗീത് പരിപാടി ബുധനാഴ്ച നടക്കും. വിവാഹത്തിന് എത്തുന്നവർക്ക് ഡ്രസ് കോഡുമുണ്ടാകും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. സ്വകാര്യ ഒടിടി കമ്പനിക്കാണ് വിവാഹ ചടങ്ങുകൾ ചിത്രീകരിക്കാനുള്ള അവകാശം നൽകിയിരിക്കുന്നത്.
Comments