തൃശൂർ : കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ ഗുണഭോക്താക്കൾ നൽകാതിരിക്കുന്ന നടപടി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ. ഗരീബ് കല്യാൺ യോജനയിലും ഭക്ഷ്യസുരക്ഷാ നിയമപ്രകാരവും നൽകുന്ന ഭക്ഷ്യവസ്തുക്കൾ ഗുണഭോക്താക്കൾക്ക് നൽകുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെടുന്നു. ഇത് സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി അദ്ദേഹം പറഞ്ഞു. തൃശൂരിൽ കേന്ദ്രപദ്ധതി ഗുണഭോക്തൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
നരേന്ദ്രമോദി ഭരണത്തിന് മുൻപ് സർക്കാർ നൂറു രൂപ നൽകിയാൽ അതിൽ 15 രൂപമാത്രമാണ് ഗുണഭോക്താവിന് ലഭിച്ചിരുന്നത്. ഇന്ന് ആ സ്ഥിതി മാറി. ഗുണഭോക്തൃ വിഹിതം മുഴുവനായും അർഹരായവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നൽകി.
എന്നാൽ വിവിധ സംസ്ഥാനങ്ങൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേന്ദ്രം നൽകുന്ന 30 കിലോ ഭക്ഷ്യധാന്യത്തിൽ 27 കിലോമാത്രം നൽകുകയും ഗരീബ് കല്യാൺ യോജനപ്രകാരമുള്ള അഞ്ചുകിലോ അരി അർഹരായവർക്ക് നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കൾ പങ്കെടുത്ത ചടങ്ങിൽ വിവിധ മേഖലയിൽ അംഗീകാരം നേടിയവരെ കേന്ദ്രമന്ത്രി ആദരിച്ചു.
Comments