കൊച്ചി : സ്വപ്ന സുരേഷിനെതിരെ പരോക്ഷ പരിഹാസവുമായി മുൻമന്ത്രി കെ ടി ജലീൽ.”സന്തോഷ്ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒപ്പം വന്നിട്ടും മഞ്ചേരിയിലേക്ക് വാപ്പ കളി കാണാൻ പോയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോ ‘അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് എറണാകുളം കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്കും ,കുടുംബങ്ങൾക്കും, കെ ടി ജലീലിനും മറ്റ് ഉദ്ദ്യോഗസ്ഥർക്കും എതിരെ വെളിപ്പെടുത്തൽ നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് കെടി ജലീൽ കുറിപ്പ് പുറത്ത് വിട്ടത്.
കെടി ജലീലിന്റെ കുറിപ്പിന് മറുപടിയുമായി കോൺഗ്രസ് നേതാവ് പികെ ഫിറോസ് രംഗത്തെത്തി .”ബാപ്പാനെ കുറ്റം പറയാൻ പറ്റില്ല. സന്തോഷ് ട്രോഫി ഫൈനലും പെരുന്നാൾ തലേന്നും ഒരുമിച്ച് വന്നാലും കോൺസുലേറ്റിൽ നിന്ന് വീട്ടിലേക്ക് ‘ബിരിയാണിച്ചെമ്പ്’വരുന്ന ദിവസം ആരായാലും പുറത്ത് പോവില്ല”എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
Comments