ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്; സ്വപ്‌ന ഉറപ്പിച്ച് പറയുന്നു; അങ്കലാപ്പിലായി സിപിഎം; രാജിസമ്മർദ്ദം നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്; സ്വപ്‌ന ഉറപ്പിച്ച് പറയുന്നു; അങ്കലാപ്പിലായി സിപിഎം; രാജിസമ്മർദ്ദം നേരിടാൻ ഒരുങ്ങി മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 05:12 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ആ കറൻസികൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെയാണ് എത്തിയത്. നൂറ് ശതമാനം ഉറപ്പാണ്. പാലക്കാട് രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ സ്വപ്‌ന സുരേഷിന്റെ വാക്കുകൾ ആയിരുന്നു ഇത്. ബാഗിലെ കറൻസി മുഖ്യമന്ത്രിയുടെ അടുത്ത് തന്നെയാണോ എത്തിയതെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു സ്വപ്‌നയുടെ മറുപടി.

ഞാൻ ആ വിമാനത്തിൽ പോയില്ല, പക്ഷെ ഞാൻ വിശ്വസിക്കുന്നത് ആ ഡിപ്ലോമാറ്റ് ബാഗേജ് നിശ്ചയിച്ചിരുന്ന ആൾക്ക് തന്നെ കൈമാറിയെന്നാണ്. അതായത് ശിവശങ്കർ പറഞ്ഞ വ്യക്തിക്ക്. അപ്പോൾ മുഖ്യമന്ത്രിയുടെ കൈയ്യിൽ തന്നെ എത്തിയെന്നാണ് വിശ്വസിക്കുന്നത് അല്ലേയെന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നൂറ് ശതമാനം, അല്ലാതെ പിന്നെ എന്നായിരുന്നു സ്വപ്‌നയുടെ മറുപടി.

മുഖ്യമന്ത്രിയുടെ ഒരു ബാഗേജ് കറൻസി നിറഞ്ഞത് ഇവിടെ നിന്നും കൊണ്ടുപോയി. വളരെ വ്യക്തമായി മുൻപും താൻ പറഞ്ഞത് ഒരേ കാര്യം തന്നെയാണ്. കോൺസുലേറ്റിലെ ഒരു ഓഫീസറാണ് അത് സ്വീകരിച്ചു കൊണ്ടുവന്നതും സ്‌കാൻ ചെയ്തതും ആ വിവരങ്ങൾ ഞങ്ങൾ എല്ലാവരും കാണേണ്ടി വരികയും അറിയേണ്ടി വരികയും ചെയ്തു. പക്ഷെ മുഖ്യമന്ത്രിയുടെ ബാഗേജ് ആയതിനാൽ ഞങ്ങൾക്ക് അതിലൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. അത് അയയ്‌ക്കേണ്ടിടത്ത് അയച്ചു. സ്വപ്‌ന പറഞ്ഞു.

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പാലക്കാട് പോലീസ് വിജിലൻസ് യൂണിറ്റ് സ്വപ്‌നയുടെ വീട്ടിൽ നിന്നും സജിത്തിനെ നിർബന്ധിച്ച് കൊണ്ടുപോയതിന് പിന്നിലും രാഷ്‌ട്രീയ സമ്മർദ്ദമാണെന്നാണ് വിലയിരുത്തൽ. പോലീസ് തന്നോട് അന്വേഷിച്ചത് ആരാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നിലെന്ന് മാത്രമാണെന്നും സരിത്ത് പിന്നീട് പറഞ്ഞിരുന്നു.

കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷമാണ് ഇക്കുറി സ്വപ്‌ന മാദ്ധ്യമങ്ങളെ കണ്ടത്. അതുകൊണ്ടു തന്നെ മുഖ്യമന്ത്രിയെ രക്ഷിച്ചു നിർത്തുക അത്ര എളുപ്പമല്ലെന്ന് സിപിഎമ്മും തിരിച്ചറിയുന്നുണ്ട്. രഹസ്യ മൊഴിയിലെ പൂർണ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ സ്വപ്‌നയുടെ എതിർഭാഗത്തുളളവർ തീർത്തും ആശയക്കുഴപ്പത്തിലുമാണ്. അടുപ്പിച്ച് രണ്ട് തവണ മാദ്ധ്യമങ്ങളെ കണ്ടതോടെ കൂടുതൽ നീക്കങ്ങളിൽ നിന്ന് പിൻതിരിപ്പിക്കാനുളള ഭീഷണിയായിരുന്നു സരിത്തിനെ ചോദ്യം ചെയ്യാനെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയ നീക്കം.

16 മാസം ജയിലിൽ കിടന്നു. എന്റെ മക്കൾ അനുഭവിച്ചു. പറഞ്ഞു തീർന്നിട്ടില്ല, ഇനിയും പറയാൻ ഒരുപാട് ഉണ്ട്. സ്വപ്‌നയുടെ ഈ വാക്കുകൾ തന്നെയാണ് എതിർ ക്യാമ്പിനെ വിറളി പിടിപ്പിക്കുന്നതും. സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കിയതോടെ ഏറ്റവും കൂടുതൽ അങ്കലാപ്പിലായത് സിപിഎം ആണ്.

കേസിൽ അന്വേഷണം ആവശ്യപ്പെട്ടത് ആദ്യം സംസ്ഥാന സർക്കാരാണെന്ന പഴയ വാദം മാത്രമാണ് ആരോപണത്തെ പ്രതിരോധിക്കാൻ സിപിഎമ്മും പോഷക സംഘടനകളും ഉയർത്തിയ വാദം. എന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തുവന്നാൽ ഇതേ രീതിയിൽ പ്രതിരോധിക്കാനാകില്ലെന്ന് പാർട്ടിയിലെ ക്യാപ്‌സൂൾ വിദഗ്ധർക്കും നന്നായി അറിയാം.

Tags: മുഖ്യമന്ത്രിസ്വപ്‌ന
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies