ഏഷ്യൻ കപ്പ് യോഗ്യത: ഈ ജയം എന്നെ ആവേശത്തിലാക്കുന്നില്ല; ഇതിലും നന്നായി ജയിക്കാമായിരുന്നു; ടീം മെച്ചപ്പെടാനുണ്ട് : സുനിൽ ഛേത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഏഷ്യൻ കപ്പ് യോഗ്യത: ഈ ജയം എന്നെ ആവേശത്തിലാക്കുന്നില്ല; ഇതിലും നന്നായി ജയിക്കാമായിരുന്നു; ടീം മെച്ചപ്പെടാനുണ്ട് : സുനിൽ ഛേത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 10:41 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കംബോഡിയക്കെതിരെ ഇരട്ട ഗോളുകളോടെ ടീമിനെ വിജയിപ്പിച്ച സുനിൽ ഛേത്രിക്ക് ആവേശമില്ല. തന്റെ ടീം പല മേഖലയിലും ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇന്നലത്തെ മത്സരത്തിലും ഇതിലും നന്നായി കളിക്കാമായിരുന്നുവെന്നുമാണ് സുനിൽ ഛേത്രിയുടെ വിലയിരുത്തൽ.

ജയത്തോടെ ടീമിന് മികച്ച തുടക്കമാണ് ലഭിച്ചത്. എന്നാൽ ജയം കുറേക്കൂടി ആധികാരികമാക്കാമായിരുന്നു. യോഗ്യതാ മത്സരം കളിക്കുമ്പോൾ മികച്ച പോരാട്ടം തന്നെ പുറത്തെടുക്കണം. മത്സരം ഒട്ടും എളുപ്പമായിരുന്നില്ല. മൈതാനത്തെ ഈർപ്പം പന്തുമായി മുന്നേറുമ്പോൾ തടസ്സമായെന്നും ഛേത്രി പറഞ്ഞു. കംബോഡിയയെ തോൽപ്പിച്ച ഇന്ത്യയുടെ രണ്ടാം മത്സരം 11-ാം തിയതി ശനിയാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ്.

13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയാണ് ഛേത്രി ആദ്യം വലയിലെത്തിച്ചത്. രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ മികച്ച ഹെഡ്ഡറിലൂടെയാണ് ഛേത്രി ടീമിന് രണ്ടാം ഗോളും നൽകിയത്.

കളിയുടെ ആദ്യ നിമിഷം മുതലേ ഇന്ത്യൻ നിര ആക്രമിച്ചാണ് കളിച്ചത്. ലിസ്റ്റണും റോഷൻ സിംഗും രണ്ടു തവണ കംബോഡിയൻ പോസ്റ്റിന് നേരെ പന്തുപായിച്ചെങ്കിലും ഗോളായില്ല. മൂന്നാം മിനിറ്റിൽ സന്തോഷ് ജിങ്കാൻ കംബോഡിയയുടെ ചാൻപോലിനെ ബോക്‌സിന് പുറത്ത് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീ കിക്ക് പക്ഷെ ഗോളായില്ല.

2023ൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പിൽ തന്റെ ഫുട്‌ബോൾ ജീവിതത്തിലെ അവസാന വർഷമാണിതെന്ന് പ്രഖ്യാപിച്ച സീനിയർ താരം ഛേത്രി തന്നെ ഗോളുകൾ അടിച്ചുകൂട്ടു ന്നതിന്റെ ആവേശത്തിലാണ് ആരാധകർ.

അന്താരാഷ്‌ട്ര ഫുട്‌ബോളിൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കുമൊപ്പം സ്വന്തം രാജ്യത്തിനായി ഏറ്റവും അധികം ഗോളുകൾ നേടിയ താരങ്ങളിൽ ആറാമനായി നിൽക്കുന്ന താരമാണ് ഛേത്രി. 2022 മെയ് 28ന് ഗോൾ നേട്ടത്തിൽ മെസ്സിയ്‌ക്കൊപ്പമായിരുന്നു ഛേത്രി.

2002 മോഹൻ ബഗാന് വേണ്ടിയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം നടത്തിയത്. പിന്നീട് സന്തോഷ് ട്രോഫിയുടെ 59-ാം സീസണിൽ ഡൽഹിക്കായിട്ടാണ് ആദ്യമായി ഇറങ്ങിയത്. 2004ൽ അണ്ടർ-20 ദേശീയ ടീമിലെത്തിയ ഛേത്രി 2005 മുതൽ ഇന്ത്യൻ സീനിയർ ടീമിന്റെ അവിഭാജ്യഘടകമാണ്. 127 മത്സരങ്ങളിലായി ഇതുവരെ 82 ഗോളുകളാണ് നേടിയിട്ടുള്ളത്.

Tags: INDIAN FOOTBALLsunil chethri
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies