‘ഇന്ത്യ മതസഹിഷ്ണുതയുടെയും മഹോന്നത പാരമ്പര്യത്തിന്റെയും ലോകമാതൃക‘; ഇന്ത്യക്ക് പിന്തുണയുമായി ഇറാൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇന്ത്യ മതസഹിഷ്ണുതയുടെയും മഹോന്നത പാരമ്പര്യത്തിന്റെയും ലോകമാതൃക‘; ഇന്ത്യക്ക് പിന്തുണയുമായി ഇറാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 03:38 pm IST
FacebookTwitterWhatsAppTelegram

ടെഹ്‌റാൻ: പ്രവാചകനുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഇന്ത്യാ ഗവണ്മെന്റ് സ്വീകരിച്ച നടപടികൾ തൃപ്തികരമെന്ന് ഇറാൻ. ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഇന്ത്യയിൽ സന്ദർശനം നടത്തുകയാണ് അബ്ദുള്ളാഹിയാൻ. ഇന്ത്യയിലെ ചില രാഷ്‌ട്രീയ നേതാക്കൾ നടത്തിയ പ്രവാചകനുമായി ബന്ധപ്പെട്ട പ്രസ്താവനകൾ അബ്ദുള്ളാഹിയാൻ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഭവത്തിൽ ഇന്ത്യയുടെ നിലപാട് ഡോവൽ അബ്ദുള്ളാഹിയാനെ അറിയിച്ചു. ഇന്ത്യ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണെന്ന് അദ്ദേഹം മറുപടി നൽകി.

പ്രവാചകൻ മുഹമ്മദിനോടുള്ള ആദരവ് ഇന്ത്യാ ഗവണ്മെന്റ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതിനെതിരെ പ്രവർത്തിക്കുന്നവരെ നിയമപരമായി കൈകാര്യം ചെയ്യുക എന്നതാണ് സർക്കാർ നയം എന്ന് ഡോവൽ ഉറപ്പ് നൽകിയതായി ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കി.

എല്ലാ മതങ്ങളോടും ആദരവ് പുലർത്തുന്ന ജനതയാണ് ഇന്ത്യയിലേത്. ആ ജനങ്ങളുടെ മനസാക്ഷിയുടെ അംഗീകാരമാണ് ഇന്ത്യൻ സർക്കാർ. മതസൗഹാർദ്ദത്തിന്റെ ലോകമാതൃകയായ ഇന്ത്യയിൽ ചരിത്രാതീതകാലം മുതൽ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ സൗഹൃദത്തിലും സാഹോദര്യത്തിലും ജീവിക്കുന്നു. മുസ്ലീങ്ങളുടെ മതപരമായ വിഷയങ്ങളിൽ ആശങ്കാജനകമായ സംഭവവികാസങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിക്കാൻ സന്മനസ്സ് കാണിക്കുന്ന ഇന്ത്യൻ സർക്കാരിന് നന്ദി അറിയിക്കുകയാണെന്നും ഇറാനിയൻ വിദേശകാര്യ വകുപ്പ് മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ പ്രസ്താവനയിൽ പറഞ്ഞു.

Tags: IRANProphet Mohammed
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies