ന്യൂഡൽഹി: മൃഗങ്ങൾക്ക് കൊറോണ പ്രതിരോധ വാക്സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ‘അനോകൊവാക്സ്’ പ്രതിരോധ കുത്തിവെയ്പ്പാണ് മൃഗങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. കൊറോണയുടെ ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങളെ ചെറുക്കാൻ അനോകൊവാക്സിന് കഴിയുമെന്നാണ് റിപ്പോർട്ട്.
നായ, സിംഹം, പുള്ളിപ്പുലി, എലി, മുയലുകൾ എന്നിവ ഉൾപ്പെടെ നിരവധി മൃഗങ്ങളിൽ വാക്സിൻ ഫലപ്രദമാണ്. ഹരിയാനയിലെ ഹിസാറിലുള്ള നാഷണൽ റിസർച്ച് സെന്റർ ഓൺ ഇക്വീൻസാണ് മൃഗവാക്സിൻ വികസിപ്പിച്ചത്. മൃഗങ്ങൾക്കാവശ്യമായ ഡയഗ്നോസ്റ്റിക്ക് കിറ്റുകളും (ആന്റിബോഡി ഡിറ്റക്ഷൻ കിറ്റ്) വാകിസ്നും കേന്ദ്ര കർഷകമന്ത്രാലയം പുറത്തിറക്കി.
രാജ്യത്തെ ശാസ്ത്രജ്ഞരുടെ അക്ഷീണ പ്രയത്നം മൂലമാണ് ഇറക്കുമതി ചെയ്യുന്നതിന് പകരം സ്വന്തമായി വാക്സിൻ വികസിപ്പിച്ച് സ്വയം പര്യാപ്തത പുലർത്താൻ ഇന്ത്യക്ക് കഴിയുന്നതെന്ന് കാർഷിക മന്ത്രി നരേന്ദ്രസിംഗ് തോമർ പ്രതികരിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെ ഗവേഷണ പ്രവർത്തനങ്ങൾ എല്ലായിടത്തും അഭിനന്ദിക്കപ്പെടുന്നുവെന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments