ജക്കാർത്ത: ഇന്തോനേഷ്യയിൽ ആടിനെ വിവാഹം കഴിച്ച് 44-കാരൻ. സോഷ്യൽ മീഡിയയിൽ വൈറലാകുക എന്ന ഉദ്ദേശ്യത്തോടെയാണ് താൻ ആടിനെ വിവാഹം ചെയ്തതെന്ന് സൈഫുൾ ആരിഫ് പ്രതികരിച്ചു.
ഇന്തോനേഷ്യയിലെ ബെൻജെങ് ജില്ലയിലുള്ള ക്ലാംപോക്ക് ഗ്രാമത്തിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. ശ്രീ രഹായു ബിൻ ബേജോ എന്ന് പേരിട്ടിരിക്കുന്ന ആടിനെ ജൂൺ അഞ്ചിനായിരുന്നു സൈഫുൾ ആരിഫ് വിവാഹം ചെയ്തത്.
കല്യാണപെണ്ണായി ഒരുങ്ങി നിൽക്കുന്ന ആടിനെ നിക്കാഹിന്റെ എല്ലാ ചടങ്ങുകളോടെയുമാണ് വിവാഹം ചെയ്യുന്നത്. ചുവന്ന ഷാൾ ധരിച്ചാണ് ആട് വിവാഹത്തിനെത്തിയത്. 22,000 ഇന്തോനേഷ്യൻ റുപായ് സ്ത്രീധനം വാങ്ങിയാണ് നിക്കാഹ് കഴിച്ചതെന്ന് സൈഫുൾ ആരിഫ് തന്റെ വിവാഹ വീഡിയോയിൽ പറയുന്നു.
എന്നാൽ താനിതെല്ലാം ചെയ്തത് സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി മാത്രമാണെന്നും കാഴ്ചക്കാരെ ആസ്വദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സൈഫുൾ ആരിഫ് പ്രതികരിച്ചു. വീഡിയോ വൈറലായതോടെയാണ് ആരിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
Comments