ബംഗളൂരു: കർണാടകയിൽ വിവാഹ അഭ്യർത്ഥന നിരസിച്ച ഭർതൃമതിയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ജെ.പി നഗർ സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. പ്രതി അഹമ്മദിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. പിന്തുടർന്ന് എത്തിയ അഹമ്മദ് യുവതിയ്ക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടർന്ന് അഹമ്മദ് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
32 കാരിയായ യുവതിയുടെ സഹപ്രവർത്തകൻ ആണ് അഹമ്മദ്. മൂന്ന് കുട്ടികളുടെ മാതാവായ ഇവരെ ദീർഘകാലമായി അഹമ്മദ് ശല്യം ചെയ്തുവരികയാണ്. വിവാഹഭ്യർത്ഥനയ്ക്കെതിരെ നിരവധി തവണ യുവതി താക്കീത് ചെയ്തിരുന്നു. എന്നാൽ ഇയാൾ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നു. അഹമ്മദിനെതിരെ യുവതി ഓഫീസിൽ പരാതിപ്പെട്ടിരുന്നു.
സംഭവ ശേഷം അഹമ്മദ് ഒളിവിൽ ആണ്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Comments