പ്രവാചക നിന്ദയാരോപിച്ച് കലാപം; റാഞ്ചിയിൽ തെരുവിലെ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രവാചക നിന്ദയാരോപിച്ച് കലാപം; റാഞ്ചിയിൽ തെരുവിലെ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 09:33 am IST
FacebookTwitterWhatsAppTelegram

റാഞ്ചി: ഝാർഖണ്ഡിൽ പ്രവാചക നിന്ദയാരോപിച്ച് മതമൗലികവാദികൾ നടത്തിയ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേർ മരിച്ചു. റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. പോലീസ് വെടിവെയ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കലാപകാരികൾ ആരോപണം ഉന്നയിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി റാഞ്ചിയിൽ ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയിട്ടുണ്ട്.

ഇന്നലെ വെളളിയാഴ്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് മതമൗലികവാദികളുടെ നേതൃത്വത്തിൽ ജനക്കൂട്ടം കലാപവുമായി തെരുവിൽ ഇറങ്ങിയത്. വാഹനങ്ങൾ തീയിടുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്ത ഇവർ മണിക്കൂറുകളോളം ഭീതി പരത്തുകയും ചെയ്തു. പിന്നീട് കൂടുതൽ പോലീസും സുരക്ഷാസേനയും എത്തിയാണ് ഇവരെ അടിച്ചോടിച്ചത്.

ഇതിനിടയിലാണ് കലാപകാരികൾക്ക് പരിക്ക് പറ്റിയതെന്നാണ് വിവരം. പരിക്കേറ്റ കൂടുതൽ പേർ ഇനിയും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. പരിക്കേറ്റ ആറ് പേരെ സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

ബിജെപി വക്താവായിരുന്ന നുപുർ ശർമ്മയുടെ വിവാദ പരാമർശത്തിന്റെ പേരിൽ രാജ്യമെങ്ങും കലാപം നടത്താൻ മതതീവ്രവാദികൾ നീക്കം നടത്തിയിരുന്നു. യുപിയിലും കൊൽക്കത്തയിലെ ഹൗറയിലും ഉൾപ്പെടെ ഇന്നലെ അക്രമം നടന്നിരുന്നു.

അക്രമം നടത്താനും രക്തസാക്ഷികളെ സൃഷ്ടിക്കാനും അതിന്റെ പേരിൽ സർക്കാർ വിരുദ്ധ വികാരം ആളിക്കത്തിക്കാനുമാണ് കലാപകാരികളുടെ ശ്രമം. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് ഇന്റർനെറ്റ് സേവനങ്ങൾ വിലക്കിയത്. ഇന്ന് വൈകിട്ട് വരെയാണ് വിലക്ക്.

Tags: AttackRanchiProphet Muhammadislamistsblasphemy allegation
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies