നയൻതാരയുടെയും വിഘ്‌നേഷിന്റെയും തിരുപ്പതി ദർശനം വിവാദത്തിൽ; ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തി; മാപ്പ് പറഞ്ഞ് വിഘ്‌നേഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നയൻതാരയുടെയും വിഘ്‌നേഷിന്റെയും തിരുപ്പതി ദർശനം വിവാദത്തിൽ; ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറി ഫോട്ടോഷൂട്ട് നടത്തി; മാപ്പ് പറഞ്ഞ് വിഘ്‌നേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2022, 04:55 pm IST
Facebook
Twitter
WhatsAppTelegram

തിരുപ്പതി: വിവാഹം കഴിഞ്ഞ് നടി നയൻതാരയും വിഘ്‌നേഷും നടത്തിയ തിരുപ്പതി ദർശനം വിവാദത്തിൽ. ചെരുപ്പിട്ട് ക്ഷേത്രത്തിൽ കയറിയതും ഫോട്ടോഷൂട്ട് നടത്തിയതുമാണ് വിവാദമായത്. സംഭവത്തിൽ ഇരുവർക്കും നിയമപരമായ നോട്ടീസ് നൽകുമെന്ന് തിരുമല തിരുപ്പതി ദേവസ്വം ബോർഡിലെ മുഖ്യ സുരക്ഷാ ഓഫീസർ നരസിംഹ കിഷോർ പറഞ്ഞു. സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് വിഘ്‌നേഷ് ശിവൻ രംഗത്തെത്തി.

ക്ഷേത്രത്തിനുളളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് കർശനമായി വിലക്കിയിട്ടുളളതാണെന്നും നയൻതാര ചെരുപ്പ് ധരിച്ച് ക്ഷേത്ര പരിസരത്ത് കയറിയെന്നും നരസിംഹ കിഷോർ ചൂണ്ടിക്കാട്ടി. സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ക്യാമറകൾക്കും ക്ഷേത്ര പരിസരത്ത് വിലക്കുണ്ട്. ഇത് ലംഘിച്ച് ഇരുവരും ഫോട്ടോ ഷൂട്ട് നടത്തിയതും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് നരസിംഹ കിഷോർ പറഞ്ഞു. നയൻതാരയ്‌ക്കും നോട്ടീസ് നൽകുമെന്നും സംഭവത്തിൽ മാപ്പ് പറയാൻ നടി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും ക്ഷേത്ര അധികൃതർ വ്യക്തമാക്കി.

ദേവസ്വം ബോർഡിന് അയച്ച കത്തിലൂടെയാണ് വിഘ്‌നേഷ് ശിവൻ ക്ഷമാപണം നടത്തിയത്. വിവാഹത്തിന് ശേഷം വീട്ടിൽ പോലും പോകാതെ നേരെ തിരുപ്പതി ക്ഷേത്രത്തിലേക്ക് വരികയായിരുന്നു. എന്നാൽ തങ്ങൾക്ക് ചുറ്റും ആളുകൾ കൂടിയതോടെ മടങ്ങിപ്പോയി. പിന്നീടാണ് തിരിച്ചെത്തി ഫോട്ടോഷൂട്ട് നടത്തിയത്. ആളുകൾ കൂടുന്നതിന് മുൻപ് മടങ്ങാനായിരുന്നു ശ്രദ്ധ. അതിനിടയിൽ ഷൂ കാലിൽ കിടന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പറയുന്നു.

കഴിഞ്ഞ മാസം തങ്ങൾ ഇരുവരും അഞ്ച് തവണ തിരുപ്പതി സന്ദർശിച്ചിരുന്നു. തിരുപ്പതി ക്ഷേത്രത്തിൽ വിവാഹിതരാകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ പല കാരണങ്ങൾ കൊണ്ടും അത് സാധിച്ചില്ലെന്നും അതിനാലാണ് ആദ്യം അവിടേക്ക് തന്നെ എത്തിയതെന്നും വിഘ്‌നേഷ് പറയുന്നു.

ദീർഘകാലത്തെ പ്രണയത്തിന് ഒടുവിൽ വ്യാഴാഴ്ചയായിരുന്നു നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹം. അതിന് ശേഷം ഇന്നലെയാണ് ഇരുവരും തിരുപ്പതിയിൽ എത്തിയത്.

Tags: nayanthara weddingനയൻതാര
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies