ന്യൂഡൽഹി: രാജ്യത്ത് 8,582 കൊറോണ രോഗികൾ കൂടി. ഇതോടെ സജീവ രോഗികളുടെ എണ്ണം 44,513 ലെത്തി. രാജ്യത്തെ ആകെ കൊറോണ കേസുകളുടെ 0.10 ശതമാനം വരുമിത്. 98.68 ശതമാനമാണ് രോഗമുക്തി നിരക്ക്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.14 ഉം പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.75 ആയി. ഇതുവരെ 4,26,48,308 പേർ രോഗമുക്തി കൈവരിച്ചു. 24 മണിക്കൂറിനിടെ 3,16, 179 പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 745 കേസുകളാണ് 24 മണിക്കൂറിൽ വർധിച്ചത്.
മഹാരാഷ്ട്രയിലെ താനെ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. 543 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് ആകെ കൊറോണ ബാധിച്ചവരുടെ എണ്ണം 43,222,017 ആയി. നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ മൂന്നെണ്ണം കേരളത്തിൽ നിന്നും ഒരെണ്ണം മഹാരാഷ്ട്രയിൽ നിന്നുമാണ്. ഇതോടെ ആകെ മരണം 524,761 ആയി. മരണ നിരക്ക് 1.21 ആയി. 195.07 വാക്സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്തത്.
ആൻഡമാൻ നിക്കോബാർ ദ്വീപിലും ഇന്നലെ രണ്ട് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം 10,005 ലെത്തി.
Comments