300 കിലോമീറ്റർ നീളമുളള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ 27 മാസം കൊണ്ട് പൂർത്തിയാക്കി യോഗി സർക്കാർ, ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

300 കിലോമീറ്റർ നീളമുളള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ 27 മാസം കൊണ്ട് പൂർത്തിയാക്കി യോഗി സർക്കാർ, ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 09:51 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യുപിയുടെ വികസനത്തിൽ മറ്റൊരു നാഴിക്കല്ലായ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് ജൂലൈയിൽ രാജ്യത്തിന് സമർപ്പിക്കും. ബുന്ദേൽഖണ്ഡിലെ 300 കിലോമീറ്റർ എക്സ്പ്രസ്വേ പൂർത്തിയായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നുമാണ് സൂചന. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ അടുത്ത മാസം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 300 കിലോമീറ്റർ ദൈർഘ്യമുള്ള ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ 27 മാസം കൊണ്ടാണ് പൂർത്തിയാക്കിയത് എന്നത് ശ്രദ്ധേയമാണ്.

ചിത്രകൂട് മുതൽ ഔറയ്യ വരെയാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ നിർമ്മിക്കുന്നത്. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ യാഥാർഥ്യമാകുന്നതോടെ 6 ജില്ലകളിലെ ജനങ്ങൾക്ക് ഇതിന്റെ സൗകര്യം ലഭിക്കും. ഈ എക്സ്പ്രസ് വേയുടെ നിർമാണം പൂർത്തിയായാൽ ബുന്ദേൽഖണ്ഡിലെ ജനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹിയിലേക്ക് എത്താനാകും.

എക്സ്പ്രസ് വേയുടെ തറക്കല്ലിടൽ 2019ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 30 മാസങ്ങൾ കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും മൂന്ന് മാസം മുമ്പ് യാഥാർഥ്യമാകാൻ കഴിഞ്ഞു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരവധി തവണ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേയുടെ പണി പരിശോധിക്കാൻ എത്തിയിരുന്നു.

ചിത്രകൂട്, ബന്ദ, മഹോബ, ഝാൻസി, ഹമീർപൂർ, ജലൗൺ എന്നിവിടങ്ങളിൽ നിന്ന് ആരംഭിക്കുന്ന ഈ എക്സ്പ്രസ് വേയുടെ നീളം 350 കിലോമീറ്ററാണ്. ഇത് ലഖ്നൗ എക്സ്പ്രസ്വേയിലേക്കും ഡൽഹിയിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്നു. ഈ അതിവേഗ പാത പൂർത്തിയാകുന്നതോടെ മേഖലയിലെ ജനങ്ങൾക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹിയിലെത്താനാകും. എക്സ്പ്രസ് വേയുടെ മുഴുവൻ ജോലികളും പൂർത്തിയായെന്നും, വെളിച്ചം ക്രമീകരിക്കേണ്ട ജോലികൾ ഏതാണ്ട് അവസാന ഘട്ടത്തിലാണെന്നും ജലൗൺ ഡിഎം നേരത്തെ പരിശോധിച്ച ശേഷം പറഞ്ഞിരുന്നു.

നരേന്ദ്രമോദി പൂർവാഞ്ചൽ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തിരുന്നു. ഇതുകൂടാതെ 2025ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഗംഗ എക്സ്പ്രസ് വേയുടെ പണിയും ദ്രുതഗതിയിൽ നടന്നുവരികയാണ്. സംസ്ഥാനത്തെ ആറാമത്തെയും നീളമേറിയതുമായ ഹൈവേയാകും ഈ എക്സ്പ്രസ് വേ. മീററ്റ് ജില്ലയിൽ നിന്നാണ് ഗംഗ എക്സ്പ്രസ് വേ ആരംഭിക്കുന്നത്, ഇത് പ്രയാഗ്രാജ് ജില്ലയിലെ ബൈപാസിൽ അവസാനിക്കും.

ഗംഗ എക്സ്പ്രസ് വേയുടെ നിർമ്മാണം 12 ജില്ലകൾക്ക് പ്രയോജനം ചെയ്യും. മീററ്റ്, ഹാപൂർ, ബുലന്ദ്ഷഹർ, അംരോഹ, സംഭാൽ, ബദൗൺ, ഷാജഹാൻപൂർ, ഹർദോയ്, ഉന്നാവോ, റായ്ബറേലി, പ്രതാപ്ഗഡ്, പ്രയാഗ്രാജ് എന്നീ ജില്ലകളെ ഈ അതിവേഗ പാത ബന്ധിപ്പിക്കും. ഗംഗ എക്സ്പ്രസ് വേയുടെ 94 ശതമാനം സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടുണ്ട്.

 

Tags: YOGI GOVERNMENT
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies