കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വിമാനത്തിൽ പ്രതിഷേധിച്ചയാൾക്ക് നേരെ പരസ്യഭീഷണിയുമായി ഡിവൈഎഫ്ഐ. മട്ടന്നൂർ യുപി സ്കൂളിലെ അദ്ധ്യാപകനായ ഫർസീൻ മജീദിനെതിരെയാണ് പരസ്യ ഭീഷണി. ഫർസീൻ ഇനി സ്കൂളിലെത്തിയാൽ അടിച്ച് കാല് പൊട്ടിക്കുമെന്ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം.ഷാജർ ഭീഷണി മുഴക്കി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വരുന്നവരെ തെരുവിൽ നേരിടുമെന്നും, പ്രതിരോധിക്കാൻ ഞങ്ങൾ ഉണ്ടാകുമെന്നും ഷാജർ പറഞ്ഞു.
അതേസമയം ഫർസീൻ മജീദിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെന്റ് ആണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ഡിപിഐയുടെ നിർദ്ദേശപ്രകാരം ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്കൂളിൽ ഡിഡിഇ പരിശോധന ആരംഭിച്ചു. രക്ഷിതാക്കൾ കൂട്ടമായി എത്തി ട്രാൻസ്ഫർ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകുകയാണ്. അദ്ധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കൾ സ്കൂളിലെത്തി തുടങ്ങിയതിന് പിന്നാലെയായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ നടപടി.
Comments