”നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം” എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ഭർത്താവിനെ വെടിവെച്ച് കൊന്നതായി കണ്ടെത്തൽ; ലക്ഷ്യമിട്ടത് ഇൻഷുറൻസ് തുക; ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

”നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം” എന്ന പുസ്തകത്തിന്റെ എഴുത്തുകാരി ഭർത്താവിനെ വെടിവെച്ച് കൊന്നതായി കണ്ടെത്തൽ; ലക്ഷ്യമിട്ടത് ഇൻഷുറൻസ് തുക; ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2022, 02:50 pm IST
FacebookTwitterWhatsAppTelegram

‘ഹൗ ടു കിൽ യുവർ ഹസ്ബൻഡ്‘ (നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം) എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. സ്വന്തം ഭർത്താവിനെ ക്രൂരമായി വെടിവച്ചു കൊന്ന കേസിലാണ് എഴുത്തുകാരി നാൻസി ക്രാംപ്ടൺ ബ്രോഫിക്ക് (71) ജീവപര്യന്തം ലഭിച്ചത്. 25 വർഷം ശിക്ഷ അനുഭവിച്ചുകഴിഞ്ഞാൽ പരോളിന് അപേക്ഷിക്കാൻ നാൻസിക്ക് കഴിയുമെന്ന് ഒറിഗോണിലെ ജഡ്ജി പ്രതികരിച്ചു.

കഴിഞ്ഞ മാസമായിരുന്നു നാൻസി കുറ്റവാളിയാണെന്ന് കോടതി കണ്ടെത്തിയത്. ഇ-ബേ വഴി തോക്ക് വാങ്ങിയ നാൻസി ഏകദേശം 1.5 മില്യൺ ഡോളർ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് കൈക്കലാക്കാമെന്ന പ്രതീക്ഷയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തൽ. കേസിന്റെ വിചാരണ ഒരു മാസത്തോളം നീണ്ടുനിന്നിരുന്നു. എന്നാൽ തന്റെ പുതിയ രചനയ്‌ക്കായുള്ള പഠനത്തിന് വേണ്ടിയാണ് തോക്കുവാങ്ങിയതെന്നാണ് നാൻസിയുടെ വാദം.

2018 ജൂണിലായിരുന്നു നാൻസിയുടെ ഭർത്താവായ ഡാനിയൽ ബ്രോഫിയെ ജോലി സ്ഥാപനത്തിലെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഭവസമയത്ത് ഭാര്യ നാൻസി സമീപ പ്രദേശത്തുകൂടി വാഹനമോടിച്ച് പോകുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് നാൻസിക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന സംശയം വർധിപ്പിച്ചത്.

അതേസമയം ജീവപര്യന്തം വിധിക്കെതിരെ അപ്പീൽ പോകുമെന്ന് നാൻസി ക്രാംപ്ടൺ ബ്രോഫിയുടെ അഭിഭാഷകർ പറഞ്ഞു. വർഷങ്ങളായി ദമ്പതികൾക്കിടയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നിലനിന്നിരുന്നതായും ഭർത്താവിനെ കൊല്ലണമെന്ന ഉദ്ദേശ്യം നാൻസിക്ക് ഇല്ലായിരുന്നുവെന്നും അഭിഭാഷകർ കൂട്ടിച്ചേർത്തു.

‘നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം’ എന്ന വിഷയത്തിൽ പുസ്തകം എഴുതിയതോടെയായിരുന്നു നാൻസിയെന്ന എഴുത്തുകാരി പ്രശസ്തയായത്. റോങ് നെവർ ഫെൽറ്റ് സോ റൈറ്റ് (തെറ്റായത് ഒരിക്കലും ശരിയല്ല), ദ റോങ് ഹസ്ബൻഡ് (തെറ്റുകാരനായ ഭർത്താവ്), ദ റോങ് ലവർ (തെറ്റായ കാമുകൻ) എന്നിങ്ങനെ നിരവധി നോവലുകളും നാൻസി രചിച്ചിരുന്നു. നാൻസിയെ ലോകപ്രശസ്തയാക്കിയ ഹൗ ടു കിൽ യുവർ ഹസ്ബൻഡ് എന്ന പുസ്തകത്തിൽ പങ്കാളിയെ ഇല്ലാതാക്കുന്നതിനുള്ള വഴികളും ന്യായീകരണങ്ങളുമാണ് വിശദീകരിക്കുന്നത്. പുസ്തകം ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണ്.

 

Tags: Sentenced To Life
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies