പൂണെ: സന്യാസിമാരുടെ ദേശമായ ഇന്ത്യ അനശ്വരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂണെയിലെ ജഗത്ഗുരു ശ്രീസന്ത് തുക്കാറാം മഹാരാജ് ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോകത്തിലെ ഏറ്റവും പ്രാചീനമായ സംസ്കാരമാണ് നമ്മൾ. ഇക്കാര്യത്തിൽ നാം അഭിമാനം കൊള്ളുകയാണ്. ഇന്ത്യയുടെ സന്യാസി പരമ്പരയ്ക്കാണ് നമ്മുടെ സംസ്കാരത്തിന്റെ മഹത്വത്തിൽ നാം കടപ്പെട്ടിരിക്കുന്നത്. ഓരോ യുഗത്തിലും നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് കൃത്യമായ മാർഗ്ഗദർശനം നൽകാൻ ഓരോ മഹാത്മാക്കൾ ജന്മം കൊണ്ടിട്ടുണ്ട്. പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് രാജ്യം സന്ത് കബീർ ദാസിന്റെ ജന്മവാർഷികം ആഘോഷിക്കുകയാണ്. ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ മഹാത്മാവാണ് സന്ത് തുക്കാറാം. സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ വീര സവർക്കർ ബന്ധനത്തിൽ കിടന്ന് തുക്കാറാം ജിയുടെ കീർത്തനങ്ങൾ ആലപിച്ചിരുന്നു. പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ആധുനിക സാങ്കേതിക വിദ്യകളും ശാസ്ത്രവും ലോകം കീഴടക്കുകയാണ്. നമ്മുടെ സംസ്കാരവും ഇവയോടൊപ്പം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പൂണെയിൽ പറഞ്ഞു.
Comments