‘എച്ച് ഐ വി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും‘; സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ട് ഇസ്രയേലി ഗവേഷകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘എച്ച് ഐ വി ചികിത്സിച്ച് ഭേദമാക്കാൻ സാധിക്കും‘; സുപ്രധാന കണ്ടെത്തൽ പുറത്തുവിട്ട് ഇസ്രയേലി ഗവേഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2022, 08:15 pm IST
Facebook
Twitter
WhatsAppTelegram

ആധുനിക വൈദ്യശാസ്ത്ര രംഗത്തിന്റെ ചരിത്രം മാറ്റിയെഴുതുന്ന സുപ്രധാന കണ്ടെത്തലുമായി ഇസ്രയേലി ഗവേഷകർ. ജീൻ എഡിറ്റിംഗിലൂടെ കണ്ടെത്തിയ വാക്സിൻ, എയ്ഡ്സ് വൈറസിനെ പ്രതിരോധിക്കാൻ ഫലപ്രദമാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.

എച്ച് ഐ വി വൈറസിനെ നിർവീര്യമാക്കാൻ ശേഷിയുള്ള ആന്റിബോഡികളുടെ ഉത്പാദനം ഉദ്ദീപിപ്പിക്കാൻ രോഗ പ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കാൻ പുതിയ വാക്സിന് സാധിക്കും എന്നാണ് ഗവേഷകരുടെ അവകാശ വാദം. ടെൽ അവീവ് സർവ്വകലാശാലയിലെ ന്യൂറോ ബയോളജി, ബയോ കെമിസ്ട്രി, ബയോ ഫിസിക്സ് വിഭാഗങ്ങളിലെ ശാസ്ത്രജ്ഞന്മാരാണ് ഗവേഷക സംഘത്തിൽ ഉണ്ടായിരുന്നത്.

ഗവേഷകരുടെ കണ്ടെത്തൽ ‘നേച്ചർ‘ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികൾ സുരക്ഷിതവും വീര്യമുള്ളതും അളവും വലുപ്പവും സ്വയം ക്രമീകരിക്കാൻ സാധിക്കുന്നവയുമാണ്. പകർച്ചവ്യാധികളെ കൂടാതെ, കാൻസർ, പ്രതിരോധ വ്യവസ്ഥയ്‌ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനും ഇവയ്‌ക്ക് ശേഷിയുണ്ട്.

ഒറ്റ കുത്തിവെപ്പിലൂടെ സ്വീകരിക്കാൻ കഴിയുന്ന വാക്സിനാണ് ഇത്. രോഗം ബാധിച്ചവരിലും വലിയ തോതിലുള്ള പുരോഗതി കൊണ്ടു വരാൻ വാക്സിന് സാധിക്കുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.

അസ്ഥി മജ്ജയിൽ രൂപപ്പെടുന്ന ശ്വേതരക്താണുക്കളായ ബി കോശങ്ങളെയാണ് ഈ വാക്സിൻ ഉദ്ദീപിപ്പിക്കുന്നത്. ബാക്ടീരിയ, വൈറസ് രോഗങ്ങൾക്കെതിരായ ആന്റിബോഡികളെ ഉത്പാദിപ്പിക്കുന്ന കോശങ്ങളാണ് ഇവ.  ഈ കോശങ്ങൾ വൈറസുകളെ നേരിടുമ്പോൾ അവ വിഘടിക്കപ്പെടുകയും എണ്ണത്തിൽ വർദ്ധിക്കുകയും ചെയ്യും. എന്നാൽ വാക്സിൻ സ്വീകരിച്ചവരിലെ ബി കോശങ്ങൾ വൈറസിന്റെ രൂപമാറ്റങ്ങൾക്ക് അനുസൃതമായി രൂപം മാറാൻ ശേഷിയുള്ളവയാണ്.

ബി സെൽ ജീനോമുകളിലെ യുക്തമായ ഇടങ്ങളിലേക്ക് ആന്റിബോഡികളെ സന്നിവേശിപ്പിക്കാനും വാക്സിന് സാധിക്കുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ചികിത്സാ പരീക്ഷണത്തിന് വിധേയരായ എല്ലാവരിലും ഗുണകരമായ മാറ്റം പ്രകടമായെന്നും, ആവശ്യമായ ആന്റിബോഡികൾ ഇവരുടെ രക്തത്തിൽ പ്രകടമായി എന്നുമാണ് വിവരം.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തെ ആക്രമിക്കുന്ന മാരക വൈറസ് ആണ് എച്ച് ഐ വി. മദ്ധ്യ ആഫ്രിക്കയിലെ ചിമ്പാൻസികളിൽ കണ്ടെത്തിയ എച്ച് ഐ വി, 1800കളുടെ അന്ത്യകാലഘട്ടത്തിൽ തന്നെ മനുഷ്യരിലേക്ക് വ്യാപിച്ചിരിക്കാമെന്നാണ് കരുതപ്പെടുന്നത്.

നിലവിൽ എച്ച് ഐ വി- എയ്ഡ്സിന് നൂറ് ശതമാനം ഫലപ്രദമായ ആധുനിക ചികിത്സ ലഭ്യമല്ല. പുതിയ കണ്ടെത്തൽ വരും നാളുകളിൽ ഈ രോഗത്തിനെ തുരത്താൻ സാദ്ധ്യമാകുന്ന വലിയ നേട്ടമായി മാറും എന്ന പ്രതീക്ഷയിലാണ് വൈദ്യശാസ്ത്ര ലോകം.

Tags: AIDShiv
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies