എവിടെ കുഴിച്ചാലും മനുഷ്യാവശിഷ്ടങ്ങൾ ; ഇത് ശവശരീരങ്ങൾക്കൊപ്പം താമസിക്കുന്ന വൃദ്ധ-വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എവിടെ കുഴിച്ചാലും മനുഷ്യാവശിഷ്ടങ്ങൾ ; ഇത് ശവശരീരങ്ങൾക്കൊപ്പം താമസിക്കുന്ന വൃദ്ധ-വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 07:07 am IST
Facebook
Twitter
WhatsAppTelegram

പ്രേതം ,ആത്മാവ് ഇവയൊക്കെ ഇന്നും നമ്മെ ഭയപ്പെടുത്തുന്ന സങ്കൽപ്പങ്ങളാണ്.എത്ര ഒക്കെ മാറ്റങ്ങൾ വന്നാലും നാം നിൽക്കുന്നിടത്ത്    പ്രേതസാന്നിധ്യമുണ്ടോന്ന് തോന്നിയാൽ വെറുതെ ആണെങ്കിലും ചുറ്റും നാം ഒന്ന് നോക്കും .അറിയാതെ ആണെങ്കിലും ഹൃദയം നിലക്കുന്നുണ്ടോ എന്ന് തോന്നിപോകും.ആ നിൽക്കുന്ന സ്ഥലത്ത് നിന്ന് എത്രയും വേഗം മറ്റൊരിടത്തേക്ക് മറാനുള്ള വഴികൾ നാം തിരയും . എന്നാൽ ഒരു അറുപതുകാരി ലോകത്തിലെ തന്നെ ഏറ്റവും ഭീതിജനകമായ വീട്ടിൽ താമസം ആക്കിയാലോ ?

കരോളിൻ ഹംഫ്രീസാണ് പതിറ്റാണ്ടുകളായി അത്തരമൊരു വീട്ടിൽ കഴിയുന്നത്. ഈ വീട്ടിൽ ഭീതി സൃഷ്ടിക്കുന്നത് അദൃശ്യശക്തികളോ ,പാരാനോർമ്മൽ ആക്ടിവിറ്റികളോ ഒന്നുമല്ല.മറിച്ച് വീടിന്റെ ഏത് ഭാഗത്ത് കുഴിച്ചാലും ലഭിക്കുന്ന ശവശരീരങ്ങളാണ്. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് ഈ പ്രേതഭവനം. എൻഷ്യന്റ് റാം ഇൻ എന്ന് പേര് നൽകിയിരിക്കുന്ന ഈ വീട്ടിൽ 1968 ൽ തന്റെ എട്ടാം വയസ്സിലാണ് കരോളിൻ കുടുംബവുമൊത്ത് താമസിക്കാൻ എത്തിയത്. ആയിരം വർഷം പഴക്കം ചെന്ന വീട് ലോഡ്ജാക്കി മാറ്റാനുള്ള ഉദ്ദേശത്തോടെയാണ് കുടുംബം വാങ്ങിയത്. എന്നാൽ വീട് സ്വന്തമാക്കി അധികം കഴിയുംമുമ്പ് ഒരു സിദ്ധനാണ് വീട്ടിൽ ഒളിച്ചിരിക്കുന്ന മറ്റു ചില കാര്യങ്ങളെ കുറിച്ചുള്ള സൂചന നൽകിയത്. വീടിന്റെ തറയ്‌ക്കു താഴെ എല്ലാഭാഗത്തും ബലി നൽകപ്പെട്ട കുട്ടികളുടെ ജഡങ്ങൾ ഉണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതേതുടർന്ന് കരോളിന്റെ അച്ഛനായ ജോൺ ചില ഭാഗങ്ങൾ കുഴിച്ച് നോക്കിയപ്പോൾ എല്ലുകളും അതിനോടൊപ്പം ചേർത്ത് കുഴിച്ചിട്ട നിലയിൽ കഠാരകളും ലഭിച്ചു. കഠാരകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് പരിശോധനകളിൽ തെളിഞ്ഞത്.

തുടർന്ന് വീടിന്റെ ഒരു ഭാഗത്തെ തറ കുഴിച്ചു നോക്കിയപ്പോൾ എല്ലുകളുടെ വലിയൊരു കൂനയും കണ്ടെടുത്തു. എല്ലുകൾ കണ്ട വിദഗ്ധർ അത് മനുഷ്യരുടെതാണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.പിന്നീട് വീടിന്റെ പല ഭാഗങ്ങളിൽ നിന്നും ഇത്തരത്തിൽ വിചിത്രവും ,ഭീതിജനിപ്പിക്കുന്നതുമായ പല വസ്തുക്കളും ലഭിച്ചു.അതിലോന്നായിരുന്നു അഞ്ഞൂറിൽപരം വർഷങ്ങൾ പഴക്കംചെന്ന മമ്മി രൂപത്തിൽ സൂക്ഷിച്ചിരിക്കുന്ന ഒരു പൂച്ച.ദുർഭൂതങ്ങളെ അകറ്റിനിർത്താനാവാം പൂച്ചയെ മമ്മി രൂപത്തിൽ സൂക്ഷിച്ചത് എന്നാണ് ഇവർ കരുതുന്നത്.

വീട് വാങ്ങി പതിറ്റാണ്ടുകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും അതിനുള്ളിൽനിന്നും പലതും കരോളിനും കുടുംബത്തിനും കണ്ടെടുക്കാൻ സാധിക്കുന്നുണ്ട്. അടുത്ത കാലത്തും വീട്ടിൽ നിന്ന് താടിയെല്ലും തലയോട്ടിയും തുടയെല്ലും അടക്കമുള്ള ശരീര ഭാഗങ്ങൾ ഇവർക്ക് ലഭിച്ചിരുന്നു. പുരാതനകാലത്ത് പാഗൻ സംസ്‌കാരം പിന്തുടർന്നിരുന്നവരുടെ ശവശരീരങ്ങൾ അടക്കം ചെയ്തിരുന്ന സ്ഥലത്താണ് കെട്ടിടം നിർമിച്ചിരിക്കുന്നത് എന്നാണ് കരുതുന്നത്.

അതേസമയം പാരാനോർമൽ ആക്റ്റിവിറ്റികളപ്പറ്റി ഗവേഷണം നടത്തുന്നവരും ഗോസ്റ്റ് ഹണ്ടർമാരും ഈ വീട്ടിലെ നിത്യ സന്ദർശകരാണ്.ഇവരുടെ പരിശോധനയിൽ അതീന്ദ്രീയ ശക്തികളുടെ സാന്നിദ്ധ്യം ഉള്ളതായാണ് തെളിഞ്ഞത്.ഇവിടെ ഉണ്ടായിരുന്ന ചില നിലവറകൾ ഇഷ്ടികവച്ച് അടച്ചതിന് ശേഷമാണ് തങ്ങൾക്ക് കൈമാറിയതെന്നും വീടിനുള്ളിൽ കണ്ടെത്താൻ കഴിയാത്ത ഇടനാഴികൾ ഉണ്ടെന്നും ഇവർ പറയുന്നുണ്ട്. ഇത്തരം ഇടനാഴികൾ സമീപത്തുള്ള പള്ളിയുമായി വീടിനെ ബന്ധിപ്പിക്കുന്നതാണെന്നാണ് ഇവരുടെ വിശ്വാസം .

Tags: Deathhouse
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies