കലക്കവെളളത്തിൽ മീൻപിടിക്കാൻ ഡിവൈഎഫ്‌ഐ; അഗ്നിപഥ് പിൻവലിക്കണം; രാജ്യത്താകെ ഡിവൈഎഫ്‌ഐ പ്രക്ഷോഭം ശക്തമാക്കുമെന്ന് എഎ റഹീം; പ്രതിരോധമന്ത്രിക്ക് കത്ത് നൽകി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കലക്കവെളളത്തിൽ മീൻപിടിക്കാൻ ഡിവൈഎഫ്‌ഐ; അഗ്നിപഥ് പിൻവലിക്കണം; രാജ്യത്താകെ ഡിവൈഎഫ്‌ഐ പ്രക്ഷോഭം ശക്തമാക്കുമെന്ന് എഎ റഹീം; പ്രതിരോധമന്ത്രിക്ക് കത്ത് നൽകി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 18, 2022, 01:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി പിൻവലിക്കണമെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും രാജ്യസഭാ എംപിയുമായ എ.എ റഹീം. ഇക്കാര്യം ആവശ്യപ്പെട്ട് എ.എ റഹീം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന് കത്ത് നൽകി. വരും ദിവസങ്ങളിൽ ഡിവൈഎഫ്‌ഐ രാജ്യത്താകെ ഇതിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും റഹീം പറയുന്നു.

ഹരിയാനയിലും രാജസ്ഥാനിലുമൊക്കെ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിൽ പങ്കെടുത്തുവെന്നാണ് റഹീമിന്റെ അവകാശവാദം. ഏതാനും പേർ ഡിവൈഎഫ്‌ഐ ബാനറുമായി കോലം കത്തിക്കുന്ന ചിത്രങ്ങളും ഹരിയാനയിലെ പ്രതിഷേധമെന്ന പേരിൽ പങ്കുവെച്ചിട്ടുണ്ട്്.

പദ്ധതി യുവജനവിരുദ്ധവും രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയുമാണെന്നാണ് റഹീമിന്റെ ആരോപണം. സായുധസേനയുടെ കരാറുവൽക്കരണമാണ് അഗ്‌നിപഥ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യമെന്നും റഹീം കത്തിൽ ആരോപിക്കുന്നു. യുവാക്കളുടെ സ്ഥിരം തൊഴിൽ എന്ന സ്വപ്നത്തിന് കൂച്ചുവിലങ്ങിടുകയാണ് കേന്ദ്രസർക്കാർ ഇതുവഴി ചെയ്യുന്നത്. ഇന്ത്യൻ സേനയുടെ പോരാട്ടവീര്യത്തെ അഗ്‌നിപഥ് ലഘൂകരിക്കുമെന്നും കത്തിൽ ആരോപിക്കുന്നു.

അതേസമയം വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് റഹീം ഉന്നയിച്ചിട്ടുളളത്. അഗ്നിപഥ് പ്രകാരം നിയമിതരാകുന്ന 25 ശതമാനം പേരെ സേനകളിൽ സ്ഥിരപ്പെടുത്തുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിലും അസം റൈഫിൾസിലും ഉൾപ്പെടെ ഇവർക്ക് 10 ശതമാനം സംവരണവും പ്രഖ്യാപിച്ചു. യുപിയും ഹരിയാനയും ഉൾപ്പെടെയുളള സംസ്ഥാനങ്ങൾ പോലീസ് സേനകളിലേക്കുളള റിക്രൂട്ട്‌മെന്റിൽ ഇവർക്ക് മുൻഗണന നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്

വിദ്യാഭ്യാസം കഴിയുന്നതിന് പിന്നാലെ യുവാക്കൾക്ക് തൊഴിൽ വൈദഗ്ധ്യം നേടാൻ സഹായിക്കുന്നതാണ് അഗ്നിപഥ് പദ്ധതി. 17.5 വയസ് മുതൽ 23 വയസ് വരെയുളള കൗമാരക്കാർക്ക് നാല് വർഷക്കാലയളവിൽ സേനയിലേക്ക് റിക്രൂട്ട്‌മെന്റ് ലഭിക്കും. താൽപര്യമുളള 25 ശതമാനം ആളുകളെ ഇതിന് ശേഷവും നിലനിർത്തുന്നതാണ് പദ്ധതി. സേവന കാലയളവിൽ ആകർഷകമായ ശമ്പളവും പിരിഞ്ഞുപോകുമ്പോൾ 12 ലക്ഷം രൂപയും അടക്കമാണ് ഇവരുടെ പ്രതിഫലം.

പദ്ധതിയുടെ ഇത്തരം ഗുണഫലങ്ങൾ മറച്ചുവെച്ച് ആസൂത്രിതമായി ബിഹാറിൽ തെരുവിലിറങ്ങിയ ഒരു സംഘം യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രതിഷേധം ഏറ്റുപിടിക്കാനാണ് ഡിവൈഎഫ്‌ഐയുടെയും ഇടതുയുവജന സംഘടനകളുടെയും നീക്കം. പ്രതിഷേധങ്ങൾ തുടങ്ങി ആദ്യ മൂന്ന് ദിവസങ്ങളിൽ കേരളത്തിൽ ഇതിനെക്കുറിച്ച് പ്രതികരണങ്ങൾ നടന്നില്ല. എന്നാൽ കേരളത്തിലും പ്രതിഷേധം സംഘടിപ്പിക്കാനുളള ആസൂത്രിത നീക്കമാണ് ഇടത് നേതാക്കളുടെ പ്രതികരണങ്ങളെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.

 

Tags: dyfiAA RAHIMഡിവൈഎഫ്‌ഐഅഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിഅഗ്‌നിപഥ്എ.എ റഹീം
Share
Tweet
SendShare

More News from this section

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Latest News

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies