കണ്ണൂർ: പിക് അപ് വാൻ ഇടിച്ച് രണ്ട് മരണം. കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് സംഭവം. റോഡ് സൈഡിൽ നിൽക്കുന്നവരുടെ ദേഹത്തേക്ക് വാൻ ഇടിച്ച് കയറിയാണ് അഫകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം.
കണ്ണപുരം യോഗശാല സ്വദേശി എം. നൗഫൽ, പാപ്പിനിശ്ശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.
കണ്ണപുരം പാലത്തിന് സമീപം കടന്ന് പോകുകയായിരുന്ന സ്കൂട്ടർ യാത്രികനെയും റോഡരികിൽ നിൽക്കുകയായിരുന്ന കാൽനടയാത്രികരെയുമാണ് നിയന്ത്രണം വിട്ട വാൻ ഇടിച്ച് തെറിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
Comments