ബെയ്ജിംഗ് : ചൈനയിൽ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും കെട്ടിടം തകർന്ന് വീണ് 5 പേർ മരിച്ചു. ഗ്വാംഗ്സി ഷുവാംഗിലാണ് സംഭവം.
മരം കെണ്ട് നിർമ്മിച്ച കെട്ടിടമാണ് തകർന്ന് വീണത്. രക്ഷാ പ്രവർത്തകർ നടത്തിയ തിരച്ചിലിൽ മൃതദേഹങ്ങൾ കണ്ടെടുത്തു.കഴിഞ്ഞ ദിവസം രാത്രി മുതൽ കനത്ത മഴയാണ് ദഷിണ ചൈനയുടെ പല ഭാഗങ്ങളിലും തുടരുന്നത്. ഇതുവരെ 385.6 മില്ലിമീറ്റർ വരെ മഴ ലഭിച്ചതായി കലാവസ്ഥാ വകുപ്പ് അറിയിച്ചു.
തകർന്ന കെട്ടിടത്തിന് സമീപത്ത് താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.സ്ഥലത്ത് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ശക്തമായ മഴയിൽ വൈദ്യുതി ലൈനുകൾക്ക് മേൽ മരം വീണതോടെ പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇത് പുന:സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്തെ ഗതാഗതവും,ജലവിതരണവും പുനസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം 21 വരെ പ്രദേശത്ത് കനത്ത മഴ തുടരുമെന്നാണ് കലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Comments