തീവ്ര മതപ്രചാരണവും കലാപാഹ്വാനവും; ബംഗ്ലാദേശി മതപ്രഭാഷകർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീവ്ര മതപ്രചാരണവും കലാപാഹ്വാനവും; ബംഗ്ലാദേശി മതപ്രഭാഷകർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2022, 08:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്ത് തീവ്ര മതപ്രചാരണവും കലാപാഹ്വാനവും നടത്തിയ ബംഗ്ലാദേശി മത പ്രഭാഷകർ ഉൾപ്പെടെ ഏഴ് പേർക്ക് വിലക്കേർപ്പെടുത്തി ഇന്ത്യ. ആറ് മതപ്രഘോഷകരെയും ഒരു ഗായകനെയുമാണ് രാജ്യത്ത് നിന്നും പുറത്താക്കിയത്. ഇവർക്ക് ഇനി ഇന്ത്യയിൽ പ്രവേശിക്കുന്നതിൽ വിലക്കുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

അസമിലാണ് സംഭവം. ജലാൽ ഉദ്ദീൻ ഉസ്മാനി, മുഫ്തി ഹുസൈൻ, അബു താഹർ, എംഡി ജക്കറിയ, ഖവാജ ബദ്റുദ്ദോസ ഹൈദർ, ഹസ്രത്ത് മൗലാന മുഫ്തി എന്നീ മതപ്രഭാഷകരെയും ഗായകനായ മുനിയ മൂണിനെയുമാണ് നാട് കടത്തിയത്. ഇവരുടെ വിസ റദ്ദാക്കുകയും ചെയ്തു.

ബംഗ്ലാദേശിൽ നിന്ന് മതപ്രഭാഷകർ എത്തി പ്രസംഗങ്ങൾ നടത്തുന്നത് പതിവാണ്. എന്നാൽ ടൂറിസ്റ്റ് വിസയിലും മെഡിക്കൽ വിസയിലും എത്തിയവരാണ് ജനങ്ങൾക്കിടയിൽ വർഗീയത പടർത്തുന്ന തരത്തിലുള്ള പ്രവൃത്തികൾ ചെയ്തത് എന്ന് അസം എഡിജിപി ഹീരേനാഥ് പറഞ്ഞു. ഈ വിസകളിൽ വരുമ്പോൾ, പ്രഭാഷണം നടത്താനോ, പ്രതിഷേധിക്കാനോ, സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാനോ സാധിക്കില്ല.

അസമിലെ, ധൂബ്രി, വാൽബെറ്റ, ഗോൾപാറ, മോറിഗാവ്, മാലിഗാവ് എന്നിവിടങ്ങളിൽ എത്തി ആയിരക്കണക്കിന് ആളുകളുടെ സാന്നിധ്യത്തിലാണ് ഇവർ രാജ്യവിരുദ്ധ പ്രസംഗങ്ങൾ നടത്തിയത്. ഇത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തി നടപടിയെടുത്തത് എന്നും എഡിജിപി അറിയിച്ചു.

അതേസമയം അനധികൃതമായി രാജ്യത്ത് താമസിച്ച ആറ് ബംഗ്ലാദേശ് സ്വദേശികളെ പോലീസ് പിടികൂടി. മേഘാലയയിലെ ജാന്ദിയ ഹിൽസിൽ നിന്നാണ് രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ബംഗ്ലാദേശ് സ്വദേശികളെ പിടികൂടിയത്. ഇവർക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്ത രണ്ട് പ്രദേശവാസികളും പിടിയിലായിട്ടുണ്ട്.

Tags: BANGLADESHI
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies