ഹിമാചൽ പ്രദേശ് : കേബിൾ കാറിനുണ്ടായ സാങ്കേതിക തകരാറ് മൂലം 11 വിനോദ സഞ്ചാരികൾ ആകാശത്ത് കുടുങ്ങി.പര്‍വാനൂ ടിംബര്‍ ട്രെയിലിലാണ് സംഭവം ഡൽഹിയിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് കുടുങ്ങി കിടക്കുന്നത്.
ഏതാനും പേരെ റിസോർട്ടിലെ ജീവനക്കാർ രക്ഷപ്പെടുത്തിയതായി എസ്പി വരീന്ദർ ശർമ്മ പറഞ്ഞു. കേബിൾ കാറിൽ ഉണ്ടായിരുന്ന പ്രത്യേക റോപ്പ് ഉപയോഗിച്ച് ഇവരെ താഴെയെത്തിക്കുകയായിരുന്നു. ബാക്കിയുള്ളവർക്കായി രക്ഷാ പ്രവർത്തനം നടന്നു വരികയാണ്. മറ്റൊരു കേബിൾ കാർ വിന്യസിച്ച് ഇവരെ രക്ഷിക്കാനാണ് ശ്രമം.
ഏപ്രിലിലും സമാന സംഭവം ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ നടന്നിരുന്നു.40 മണിക്കൂറാണ് വിനോദ സഞ്ചാരികൾ കുടുങ്ങി കിടന്നത്. 3 പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
Comments