മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയ സംഭവം; ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതിക്കൊരുങ്ങി ആശുപത്രി അധികൃതർ; യഥാർത്ഥ പ്രശ്‌നം പരിമിതികളെന്ന് കെജിഎംസിറ്റിഎ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ വൈകിയ സംഭവം; ആംബുലൻസ് ഡ്രൈവർമാർക്കെതിരെ പരാതിക്കൊരുങ്ങി ആശുപത്രി അധികൃതർ; യഥാർത്ഥ പ്രശ്‌നം പരിമിതികളെന്ന് കെജിഎംസിറ്റിഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 07:32 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അവയവം മാറ്റിവെയ്‌ക്കാൻ വൈകിയ സംഭവത്തിൽ കുറ്റം ആംബുലൻസ് ഡ്രൈവർമാരുടെ തലയിൽ കെട്ടിവെക്കാനൊരുങ്ങി ആശുപത്രി അധികൃതർ. സംഭവത്തിൽ ആംബുലൻസ് ഡ്രൈവർമാർക്കെതിരേ പോലീസിൽ പരാതികൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആംബുലൻസിൽ നിന്നും വൃക്കയടങ്ങിയ പെട്ടി ഓപ്പറേഷൻ തിയേറ്ററിലെത്തിക്കാൻ സഹായിച്ച, ആശുപത്രി പരിസരത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാർക്കെതിരേയാണ് പരാതി നൽകുക.

എറണാകുളത്ത് നിന്ന് വൃക്കയുമായി രണ്ടര മണിക്കൂറിനകം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ശസ്ത്രക്രിയ നാല് മണിക്കൂർ വൈകിയിരുന്നു. ആംബുലൻസിൽ നിന്ന് വൃക്കയടങ്ങിയ പെട്ടി ആശുപത്രി ജീവനക്കാരല്ലാത്ത ചിലർ എടുത്ത് അകത്തേക്കു പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായാണ് ആശുപത്രി അധികൃതരുടെ പരാതി. ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരാണ് അലക്ഷ്യമായി ഇത് കൈകാര്യം ചെയ്തത് എന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ ആരോപണം. ഈ പരാതിയിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞിരുന്നു.

അതേസമയം രോഗി മരിച്ച സംഭവത്തിൽ ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തതിൽ മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടന പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ യൂറോളജി, നെഫ്രോളജി വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഡോക്ടർമാരെയാണ് സംഭവത്തിൽ സസ്‌പെൻഡ് ചെയ്തത്. എന്നാൽ യഥാർഥ പ്രശ്‌നം ജീവനക്കാരുടെയും മറ്റു പരിമിതികളാണെന്നും ഡോക്ടർമാരെ ബലിയാടാക്കാനാകില്ലെന്നും കെജിഎംസിറ്റിഎ തിരുവനന്തപുരം യൂണിറ്റ് അറിയിച്ചു. വിശദമായ അന്വേഷണം നടത്താതെ എടുത്ത നടപടി പിൻവലിക്കണമെന്നും ഇവർ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Tags: hospitalthiruvananthapuram medical collegepatient diedkidney failure
Share
Tweet
SendShare

More News from this section

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies