പുത്തൻ രൂപത്തിൽ, പുത്തൻ ഭാവത്തിൽ; മൂന്ന് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഒല
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുത്തൻ രൂപത്തിൽ, പുത്തൻ ഭാവത്തിൽ; മൂന്ന് ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കാൻ ഒല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 01:22 pm IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക്ക് വാഹന നിര്‍മ്മാതാക്കളായ ഒല തങ്ങളുടെ വരാനിരിക്കുന്ന പുത്തൻ ഇലക്ട്രിക് കാറുകളെ പരിചയപ്പെടുത്തുകയാണ്. അതിനായി അവർ കാറുകളുടെ ടീസറുകൾ പുറത്തിറക്കി എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഈ വിവരങ്ങൾ പങ്കുവെയ്‌ക്കുന്നത് ഓട്ടോ കാര്‍ ഇന്ത്യയാണ്. കമ്പനി അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് കാറുകളുടെ ഒരു ടീസർ ഒല സിഇഒ ഭവിഷ് അഗർവാള്‍ ട്വിറ്റ് ചെയ്തുവെന്നാണ് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തമിഴ്‌നാട്ടിലെ കൃഷ്‍ണഗിരിയില്‍ സംഘടിപ്പിച്ച ഒല കസ്റ്റമര്‍ ഡേ പരിപാടിയിയിലാണ് കാറുകളെപ്പറ്റി ഒല പ്രഖ്യാപനം നടത്തിയതെന്നാണ് വിവരം.

ഈ വാഹന മോഡലുകള്‍ എല്ലാം സെഡാന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം പ്രദർശിപ്പിച്ച കാറിന് ചെറിയ ബോണറ്റും റാപ്പറൗണ്ട് എഫക്‌റ്റുള്ള ഹെഡ്‌ലൈറ്റുകളുമുണ്ട്. പിൻഭാഗം കിയ EV6 പോലെയുള്ള മുഴുനീള ടെയിൽ-ലൈറ്റുകളുള്ള ഒരു സ്റ്റബി ബൂട്ടിന്റെ സൂചന നൽകുന്നുണ്ട്. ഒലയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാറുകൾക്കെല്ലാം മനോഹരമായ മുൻ വശമാണ് നൽകിയിരിക്കുന്നത്. ഒപ്പം മനോഹരമായ സ്വൂപ്പിംഗ് റൂഫ്‌ലൈനും നൽകിയിരിക്കുന്നു.

പരിപാടിയിൽ പ്രദർശിപ്പിച്ച കാറുകൾക്ക് യു ആകൃതിയിലുള്ള ഹെഡ് ലാമ്പുകൾ നൽകിയിരിക്കുന്നതോടൊപ്പം മദ്ധ്യഭാ​ഗത്ത് വൃത്താകൃതിയിൽ എൽഇഡി ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു. വാഹനത്തിന് പിന്നിൽ നീളത്തിൽ എൽഇഡി ലൈറ്റുകളും ഉൾപ്പെടുത്തിയിരിക്കുന്നു. പരിപാടിയിൽ പ്രദർശിപ്പിച്ച ടീസറിന്റെ വിവരങ്ങൾ അല്ലാതെ കാറുകളുടെ മറ്റ് വിശ​ദാംശങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല. എന്നിരുന്നാലും, 2022 ഓഗസ്റ്റ് 15-ന് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സിഇഒ ഭവിഷ് അഗർവാൾ സ്ഥിരീകരിച്ചിരിക്കുന്നത്. 2023-ൽ കാറുകൾ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഒല. 2020 ഓഗസ്റ്റ് 15 നാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവർ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായാണ് വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്.

Tags: OLAELECTRIC CARS
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies