ഇന്ത്യൻ തീരസംരക്ഷണ സേനയ്ക്ക് കരുത്തായി എഎൽഎച്ച് എംകെ3; ഹെലികോപ്റ്റർ കൈമാറി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യൻ തീരസംരക്ഷണ സേനയ്‌ക്ക് കരുത്തായി എഎൽഎച്ച് എംകെ3; ഹെലികോപ്റ്റർ കൈമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2022, 07:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച എം.കെ 3 ഹെലികോപ്റ്റർ സേനയിൽ ഉൾപ്പെടുത്തി തീരസംരക്ഷണ സേന. കിഴക്കൻ മേഖലാ തീരസംരക്ഷണ സേനയാണ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ എംകെ3 നെ ഉൾപ്പെടുത്തിയത്. ചെന്നൈ ആസ്ഥാനമാക്കി രൂപപ്പെടുത്തിയ 840 സ്‌ക്വാഡ്രണിനാണ് ഹെലികോപ്റ്റർ നൽകിയത്.

കഴിഞ്ഞ ദിവസമായിരുന്നു തീര സംരക്ഷണ സേന ഔദ്യോഗികമായി ഹെലികോപ്റ്റർ ഉൾപ്പെടുത്തിയത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ ജല പീരങ്കികൾ കൊണ്ട് അഭിവാദ്യം ചെയ്താണ് ഹെലികോപ്റ്ററിനെ വരവേറ്റത്. തീരസംരക്ഷണ സേനയുടെ കിഴക്കൻ മേഖലാ കമാൻഡർ എപി ബദോലയുടെ സാന്നിദ്ധ്യത്തിലായിരുന്നു ഹെലികോപ്റ്ററിനെ ഉൾപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ തീര സംരക്ഷണ സേന ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

ഇലക്ട്രോ ഒപ്റ്റിക്കൽ പോഡും ആർട്ട് റഡാറും സംയോജിപ്പിച്ചുകൊണ്ടുള്ള സംവിധാനവും, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സംവിധാനവും ഹെലികോപ്റ്ററിൽ ഉണ്ട്. ഇതിന്റെ സഹായത്താൽ അകലെയുള്ള വസ്തുക്കളെ വളരെ കൃത്യതയോടെ കാണാൻ സേനാംഗങ്ങൾക്ക് സാധിക്കുന്നു. ഹെവി മെഷീൻ ഗണ്ണും ഹെലികോപ്റ്റിന്റെ ഭാഗമാണ്. രാജ്യത്തിന്റെ സാമ്പത്തിക ഇടനാഴിയിലുണ്ടാകുന്ന തടസ്സങ്ങളെ നീക്കാൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡ് ആണ് എഎൽ എംകെ3 ഹെലികോപ്റ്റർ നിർമ്മിച്ചിരിക്കുന്നത്.16 ഹെലികോപ്റ്ററുകൾക്കുള്ള കരാറാണ് എച്ച്‌ഐഎല്ലിന് തീരസംരക്ഷണ സേന നൽകിയിരുന്നത്. ഇതിൽ 13 എണ്ണവും തീരസേനയ്‌ക്ക് കൈമാറിയിട്ടുണ്ട്. ബാക്കി മൂന്ന് എണ്ണം ഉടൻ കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.

Tags: helicopterindian coast guard
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies