രാഹുൽ ​ഗാന്ധിയെ വിജയിപ്പിച്ചത് വയനാട്ടിലെ ആദിവാസി സമൂഹം; ദ്രൗപദി മുർമുവിനെ രാഹുൽ പിന്തുണയ്ക്കണം; എതിരായി വോട്ട് രേഖപ്പെടുത്തിയാൽ പിന്നിൽ നിന്ന് കുത്തുന്നതിന് സമം: സന്ദീപ് വാര്യർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുൽ ​ഗാന്ധിയെ വിജയിപ്പിച്ചത് വയനാട്ടിലെ ആദിവാസി സമൂഹം; ദ്രൗപദി മുർമുവിനെ രാഹുൽ പിന്തുണയ്‌ക്കണം; എതിരായി വോട്ട് രേഖപ്പെടുത്തിയാൽ പിന്നിൽ നിന്ന് കുത്തുന്നതിന് സമം: സന്ദീപ് വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2022, 01:02 pm IST
Facebook
Twitter
WhatsAppTelegram

വയനാട്: വയനാട് എംപിയും കോൺ​ഗ്രസ് നേതാവുമായ രാഹുൽ ​ഗാന്ധിക്ക് തുറന്ന കത്തുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ആദിവാസി വനിത ഇന്ത്യയുടെ രാഷ്‌ട്രപതി ആകുന്നതിനെ എതിർത്താൽ വയനാട്ടിലെ ആദിവാസി സമൂഹത്തോട് കാണിക്കുന്ന ക്രൂരതയാകുമെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. അമേഠിയിൽ ജനങ്ങൾ കൈവിട്ട രാഹുൽ ​ഗാന്ധിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത് വയനാട്ടിലെ ജനങ്ങളാണ്. വോട്ടർമാരിൽ 32 ശതമാനവും ആദിവാസികളാണെന്നും അതിനാൽ ഒരു ആദിവാസി വനിത രാഷ്‌ട്രപതി ആകുമ്പോൾ പിന്തുണയ്‌ക്കണമെന്നുമാണ് സന്ദീപ് വാര്യർ ആവശ്യപ്പെടുന്നത്.

കരിന്തണ്ടന്റെയും അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ പഴശ്ശിപ്പടയുടെ നട്ടെല്ലായ ആദിവാസി ജനതയുടെയും നാടാണ് വയനാട്. കാലവും ഭരണകൂടങ്ങളും ചേർന്ന് ചരിത്രത്തിന്റെ പുറമ്പോക്കിൽ കുഴിച്ച് മൂടിയ ഇന്ത്യൻ ആദിവാസി സമൂഹത്തിന് ആദ്യമായി തലയുയർത്തി നിൽക്കാനുള്ള ഒരവസരമാണിത്. ഇന്ത്യയുടെ രാഷ്‌ട്രപതി സ്ഥാനത്തേക്ക് ഒരു ആദിവാസി വനിത കടന്ന് വരാൻ പോകുകയാണ്. ദ്രൗപദി മുർമു രാഷ്‌ട്രപതിയാകുമ്പോൾ ആ തീരുമാനത്തോടൊപ്പം നിൽക്കണമെന്നും അതിനെ പിന്തുണയ്‌ക്കാതിരിക്കാൻ അന്ധമായ രാഷ്‌ട്രീയം കാരണമാകരുതെന്നും സന്ദീപ് വാര്യർ പറയുന്നു.

രാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ രാഹുൽ ​ഗാന്ധി ആദിവാസി വനിത രാഷ്‌ട്രപതി ആകുന്നതിനെതിരെ വോട്ട് രേഖപ്പെടുത്തരുത്. എതിരായി വോട്ട് രേഖപ്പെടുത്തിയാൽ അത് രാഹുലിനെ പിന്തുണച്ച ആദിവാസികളെ പിറകിൽ നിന്ന് കുത്തുന്നതിന് സമമായിരിക്കുമെന്നും സന്ദീപ് വാര്യർ കത്തിൽ പറയുന്നു. പിന്തുണ നൽകിയില്ലെങ്കിൽ ചരിത്രം രാഹുൽ ​ഗാന്ധിക്കും കോൺഗ്രസിനും മാപ്പു തരില്ല എന്നും ബിജെപി വയനാട് ജില്ലാ സഹപ്രഭാരികൂടിയായ സന്ദീപ് വാര്യർ പറയുന്നു.

Tags: wayanadSANDEEP WARRIERrahul gandi
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies